ഇടതുപക്ഷത്തിന് ഒരു സീറ്റും കിട്ടരുത്; സ്വാമി ചിദാനന്ദപുരി

By Web TeamFirst Published Apr 14, 2019, 11:18 AM IST
Highlights

വിശ്വാസികളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ചെറുത്തുനില്‍ക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാനാധ്യക്ഷ കെ പി ശശികല പറഞ്ഞു. സത്യത്തിനും നീതിക്കും വേണ്ടി കവലകളില്‍ ഇനിയും പ്രസംഗിക്കുമെന്ന്   ടിപി  സെന്‍കുമാറും വ്യക്തമാക്കി.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്  ഒരു സീറ്റുപോലും ലഭിക്കാത്ത സാഹചര്യമുണ്ടാകണമെന്ന് കുളത്തൂര്‍ മഠാധിപതിയും ശബരിമല കര്‍മസമിതി  മുഖ്യരക്ഷാധികാരിയുമായ സ്വാമി ചിദാനന്ദപുരി. വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ശബരിമല കര്‍മസമിതി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യവെയാണ് ഡിദാനന്ദ പുരിയുടെ പ്രസ്താവന.

പ്രതിഷേധ ധര്‍ണയില്‍ കര്‍മ്മ സമിതി നേതാക്കളായ കെപി ശശികല,  ടിപി സെന്‍കുമാര്‍, സ്വാമി അയ്യപ്പദാസ് എന്നിവര്‍ പങ്കെടുത്തു. വിശ്വാസികളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ചെറുത്തുനില്‍ക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാനാധ്യക്ഷ കെ പി ശശികല പറഞ്ഞു. സത്യത്തിനും നീതിക്കും വേണ്ടി കവലകളില്‍ ഇനിയും പ്രസംഗിക്കുമെന്ന് മുന്‍ ഡി ജി പിയും കര്‍മ്മ സമിതി നേതാവുമായ ടിപി  സെന്‍കുമാര്‍ പറഞ്ഞു. തെളിവില്ലാതെ കേസുകളില്‍ പ്രതിയാക്കിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

click me!