എഫ്സിആർഎ നിയമഭേദഗതിക്ക് പ്രത്യേക സിറ്റിംഗില്ല; വനിതാസംവരണ ബില്ലിനൊപ്പം മറ്റു ബില്ലുകൾക്ക് സമയമില്ലെന്നും കേന്ദ്ര സർക്കാർ

Published : Apr 03, 2026, 11:11 AM IST
parliament budget session

Synopsis

ഇന്നലെ അവസാനിക്കേണ്ടാതായിരുന്നു പാർലമെന്റ് ബജറ്റ് സമ്മേളനം. എന്നാൽ അതിനുപകരം സഭ 16-ാം തിയതി വരെ നീട്ടുകയാണ് ചെയ്തത്. 16-ാം തിയതി സഭ ചേരുമ്പോൾ വനിതാസംവരണ ബില്ലിലെ മാറ്റങ്ങൾ ചർച്ച ചെയ്യുമെന്നാണ് സർക്കാർ പാർട്ടികളെ അറിയിച്ചിരിക്കുന്നത്.

ദില്ലി: എഫ്സിആർഎ നിയമഭേദഗതി പാർലമെൻറ് പ്രത്യേക സിറ്റിംഗിൽ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ. വനിതാസംവരണ ബില്ലിനൊപ്പം മറ്റു ബില്ലുകൾക്ക് സമയമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ അവസാനിക്കേണ്ടാതായിരുന്നു പാർലമെന്റ് ബജറ്റ് സമ്മേളനം. എന്നാൽ അതിനുപകരം സഭ 16-ാം തിയതി വരെ നീട്ടുകയാണ് ചെയ്തത്. 16-ാം തിയതി സഭ ചേരുമ്പോൾ വനിതാസംവരണ ബില്ലിലെ മാറ്റങ്ങൾ ചർച്ച ചെയ്യുമെന്നാണ് സർക്കാർ പാർട്ടികളെ അറിയിച്ചിരിക്കുന്നത്. സീറ്റുകൾ കൂട്ടികൊണ്ട് വനിതാ സംവരണം 2029 മുതൽ നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

അതിനുള്ള ബിൽ മൂന്ന് ദിവസം കൊണ്ട് രണ്ട് സഭകളിലും പാസാക്കി വെസ്റ്റ് ബംഗാൾ ഉൾപ്പെടയുള്ള സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ പിന്തുണ കൂടുതലായി നേടുകയാണ് സർക്കാരിന്റെ ലക്ഷ്യം. അതേസമയം വിവിധ രാഷ്ട്രീയ കക്ഷികൾ ഈ പ്രത്യേക സിറ്റിംഗ് മെയിലേക്കോ ജൂണിലേക്കോ മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ അത് അംഗീകരിച്ചിട്ടില്ല. മൂന്ന് ദിവസത്തെ സിറ്റിംഗിൽ ചില ബില്ലുകൾ ചർച്ചയ്ക്ക് എടുക്കാനുണ്ടെന്ന് കഴിഞ്ഞ ദിവസം കിരൺ റിജിജു ചൂണ്ടിക്കാട്ടിയിരുന്നു. അതിൽ എഫ്സിആർഎ ബിൽ ഉണ്ടോയെന്ന സംശയം ഉയർന്നിരുന്നു. എന്നാൽ വനിതാസംവരണ ബിൽ ചർച്ചയ്‌ക്കെടുക്കാനെ സമയമുള്ളൂവെന്നും പ്രത്യേക സിറ്റിംഗിൽ എഫ്സിആർഎ ബിൽ ചർച്ച ചെയ്യില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദം; ടിപി രാമകൃഷ്ണന് നോട്ടീസ്, പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന പരാതിയിൽ വിശദീകരണം തേടി
'സ്വർണം കട്ടവനാരപ്പ....' അടൂരിൽ പാട്ടുമായ് ബിഹാറിലെ പ്രായം കുറഞ്ഞ എംഎൽഎ മൈഥിലി താക്കൂർ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ