
കൊല്ലം: എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ ബിഹാറിലെ ബിജെപി എംഎൽഎ പാട്ടുപാടിയാണ് പ്രചരണ രംഗത്ത് സജിവമായത്. കൊല്ലത്ത് നടന്ന സ്ഥാനാർത്ഥി പ്രചാരണ യോഗത്തില്‍ സ്വർണം കട്ടവനാരപ്പ എന്ന പാരഡി ഗാനമാണ് മൈഥിലി പാടിയിത്. ഇത് സോഷ്യൽ മീഡിയയിൽ നിലവിൽ വൈറലാണ്. ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയാണ് ഗായിക കൂടിയായ മൈഥിലി. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായി അലിനഗറില്‍ നിന്നാണ് മൈഥിലി വിജയിച്ച് കയറിയത്. ആദ്യമായാണ് ബിജെപിക്ക് ഈ മണ്ഡലത്തില്‍ ഒരു എംഎൽഎയെ ലഭിച്ചത് എന്നതും വലിയ വാർത്തയായിരുന്നു.
2005ല്‍ സ്വതന്ത്ര എംഎല്‍എയായിരുന്ന 26കാരനായിരുന്ന തൗസീം ആലമും, 2015ല്‍ രാഘോപൂരില്‍ നിന്നും മത്സരിക്കുന്ന സമയത്ത് 26കാരനായ തേജസ്വി യാദവുമായിരുന്നു ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എ. ഈ ചരിത്രമാണ് മൈഥിലി തിരുത്തിയത്. തിരഞ്ഞെടുക്കപ്പെടുന്ന സമയത്ത് വെറും 25 വയസായിരുന്നു മൈഥിലിയുടെ പ്രായം. 2008 മുതല്‍ മഹാഗഡ്ബന്ധന്റെ ശക്തികേന്ദ്രമായിരുന്നു അലിനഗര്‍. ഈ കേന്ദ്രമാണ് 25 കാരി മൈഥിലി തകര്‍ത്തത്. തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത സ്ഥാനാര്‍ത്ഥിയാണ് മൈഥിലി. താന്‍ വിജയിക്കുകയാണെങ്കില്‍ അലിനഗര്‍ എന്ന പേര് സീതാനഗറാക്കുമെന്ന പരാമര്‍ശം വിവാദമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam