
കണ്ണൂർ: കണ്ണൂരിൽ ഇന്ന് കെ- റെയിൽ (silver line) കല്ലിടലില്ല. തൽക്കാലികമായി നിർത്തിവെച്ചതായും പുനരാരംഭിക്കുന്നത് എപ്പോഴെന്ന് പിന്നീട് അറിയിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ധർമ്മടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇനി സിൽവർ ലൈൻ സർവ്വേ തുടരേണ്ടത്.
സിൽവർലൈൻ ബദൽ സംവാദം ഇന്ന് ; കെ റെയിൽ അധികൃതർ പങ്കെടുക്കില്ല
അതേ സമയം, സില്‍വര്‍ ലൈന്‍ ബദല്‍ സംവാദം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10.30 മുതല്‍ ഉച്ചയക്ക് 1.30 വരെ പാണക്കാട് ഹാളിലാണ് പരിപാടി. ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സംവാദത്തില്‍ കെ റെയില്‍ എംഡി പങ്കെടുക്കില്ലെന്ന് ഇതിനകം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കെ റെയിലിന്‍റെ വിശദീകരണം സംവാദത്തില്‍ അവതരിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എംജി രാധാകൃഷ്ണന്‍ മോഡറേറ്ററാകുന്ന സംവാദത്തില്‍ അലോക് കുമാര്‍ വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും പങ്കെടുക്കും. ഇരുവരും കെ റെയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ നിന്നും നേരത്തെ വിട്ട് നിന്നിരുന്നു. സില്‍വര്‍ ലൈനിനെതിരെ വാദിക്കാന്‍ ആര്‍വിജി മേനോന്‍, ജോസഫ് സി മാത്യു എന്നിവരുമുണ്ടാകും. സില്‍വര്‍ ലൈനിനുവേണ്ടി ഔദ്യോഗിക സംവാദത്തില്‍ പങ്കെടുത്ത കുഞ്ചറിയ പി ഐസക്, എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവരും ബദല്‍ സംവാദത്തിനുമെത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam