വമ്പൻ മാറ്റവുമായി കേന്ദ്ര സർക്കാർ, തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ പെട്രോളും ‍ഡീസലുമില്ല! ആദ്യഘട്ടം യുപിയിലും ഹരിയാനയിലും

Published : Nov 25, 2026, 05:42 PM IST
Nitin gadkari

Synopsis

തേർഡ് പാർട്ടി ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകേണ്ടെന്ന പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ വരുന്നു. സുപ്രീംകോടതി നിർദേശപ്രകാരം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും തിരഞ്ഞെടുത്ത പമ്പുകളിലാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. ഇതിനൊപ്പം പുതിയ കാറുകൾക്ക് നാല് വർഷത്തേക്കും ഇരുചക്ര വാഹനങ്ങൾക്ക് ആറ് വർഷത്തേക്കും ഇൻഷുറൻസ് കാലാവധിയും വർധിപ്പിച്ചിട്ടുണ്ട്.

ദില്ലി: ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിൽ വീതം നടപ്പാക്കാനാണ് കേന്ദ്ര റോഡ് ഗതാഗത, പെട്രോളിയം മന്ത്രാലയങ്ങളുടെ തീരുമാനം. ഗതാഗത നിയമലംഘനം ആവർത്തിച്ചാൽ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കുന്നതും ആലോചനയിലുണ്ട്.

കഴിഞ്ഞ മാസം 4 ന് സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശമനുസരിച്ചാണ് പുതിയ നീക്കം. വാഹനങ്ങൾക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലെങ്കിൽ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ല. ഇതിനുള്ള പൈലറ്റ് പദ്ധതി രൂപീകരിക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റിയോടും റോഡ് ഗതാഗത മന്ത്രാലയത്തോടും സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ധന പമ്പുകളിൽ ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്നീഷൻ ക്യാമറകൾ സ്ഥാപിക്കും. ഈ ക്യാമറുകളുമായി ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോയിലെയും വാഹൻ പോട്ടലിലെയും

വിവരങ്ങൾ സംയോജിപ്പിക്കും. ആദ്യഘട്ടമെന്ന നിലയിൽ ഹരിയാനയിലെയും ഉത്തർപ്രദേശിലെയും 5 പമ്പുകളിൽ വീതം പദ്ധതി നടപ്പാക്കും. ഇത് വിജയകരമെങ്കിൽ രാജ്യത്തെ മറ്റ് ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഗതാഗത നിയമ ലംഘനം ആവർത്തിച്ചാൽ ഇൻഷുറൻസ് പുതുക്കാൻ കൂടുതൽ തുക അടയ്ക്കേണ്ടിയും വരും. ഒപ്പം പുതിയ വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് കാലാവധിയും വർധിപ്പിച്ചു. പുതിയ കാറുകൾക്ക് ഇനി മൂന്നിന് പകരം നാല് വർഷത്തേക്കാകും ഇൻഷുറൻസ് ലഭിക്കുക. ഇരുചക്ര വാഹനങ്ങൾക്ക് 6 വർഷത്തെയും ഇൻഷുറൻസ് ലഭിക്കും. അടുത്ത മാസം 15 മുതൽ ഈ രീതി നിലവിൽ വരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിട പറഞ്ഞത് 'സമാധാനത്തിന്റെ പ്രവാചകൻ'; ​ഗുവാഹത്തി അതിരൂപത പ്രഥമ ആർച്ച് ബിഷപ്പ് തോമസ് മേനാംപറമ്പിൽ അന്തരിച്ചു
ചക്കക്കൊമ്പന്‍ ദൗത്യം ഉപേക്ഷിച്ചു, ആദ്യ മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ബൂസ്റ്റർ ഡോസ് വെടി കൊണ്ടില്ല