മാസപ്പടി: മുഖ്യമന്ത്രി പിണറായിക്കും മകൾ വീണാ വിജയനുമെതിരെ വിജിലൻസ് അന്വേഷണമില്ല, ഹർജി തളളി

Published : Aug 26, 2023, 11:44 AM ISTUpdated : Aug 26, 2023, 11:54 AM IST
മാസപ്പടി: മുഖ്യമന്ത്രി പിണറായിക്കും മകൾ വീണാ വിജയനുമെതിരെ വിജിലൻസ് അന്വേഷണമില്ല, ഹർജി തളളി

Synopsis

തെളിവുകളുടെ അഭാവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിടാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യം നടന്നുവന്ന തെളിയിക്കാനുള്ള രേഖകളില്ല.

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിരായ സിഎംആർഎൽ മാസപ്പടി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. തെളിവുകളുടെ അഭാവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിടാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യം നടന്നുവന്ന തെളിയിക്കാനുള്ള രേഖകളില്ല. പത്രവാർത്തകളുടെ പേരിൽ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് കോടതി നടപടി. പിണറായി വിജയന്റെ മകൾ വീണ വിജയനടക്കം കരിമണൽ കമ്പനിയോട് വാങ്ങിയത് മാസിപ്പടിയാണെന്നും അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആയിരുന്നു ആവശ്യം.

'ശുദ്ധ മര്യാദകേട്, അന്തസുള്ളവർ പിന്തുണക്കില്ല'; അച്ചു ഉമ്മന് എതിരായ സൈബർ ആക്രമണത്തിനെതിരെ ജെയ്ക്ക് സി തോമസ്


പഠിക്കാൻ പറ്റിയ പുസ്തകമാണോ ശൈലജയുടെ ആത്മകഥ? അഴിമതികളിൽ അന്വേഷണമില്ല, കേസുമില്ല; സർക്കാരിനെതിരെ സതീശൻ

asianet news

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ