വോട്ടുണ്ടോ എന്ന് ചോദിക്കരുത്, ചോദിച്ചാൽ 'ബിഗ് ബോസ്' ടാസ്കാകും! സെലിബ്രിറ്റി തന്ത്രം പാളി ട്വന്റി 20; കളം നിറഞ്ഞ് ട്രോളന്മാർ

Published : Mar 20, 2026, 05:27 PM IST
Election

Synopsis

സിനിമയിലെ ഡയലോഗ് പോലെ 'ഇടിവെട്ട്' എൻട്രി പ്രതീക്ഷിച്ച് വന്ന ട്വന്റി 20-ക്ക് സ്വന്തം തട്ടകത്തിൽ തന്നെ സ്റ്റെപ്പ് തെറ്റിയിരിക്കുകയാണ്. ബിഗ് ബോസ് ഹൗസിൽ വോട്ടിന് വേണ്ടി അടിയുണ്ടാക്കിയ താരങ്ങളെ അണിനിരത്തി കേരളം പിടിക്കാൻ ഇറങ്ങിയപ്പോൾ കിട്ടിയത് അപ്രതീക്ഷിത പ്രഹരമാണ്. 

സിനിമയിലെ ക്ലൈമാക്സ് രംഗങ്ങളെ വെല്ലുന്ന ട്വിസ്റ്റുകളാണ് എന്‍ഡിഎ സഖ്യകക്ഷിയായ ട്വന്‍റി 20 പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് താരങ്ങളെയും സിനിമ-സീരിയൽ നടിമാരെയും അണിനിരത്തി കേരളം പിടിക്കാൻ ഇറങ്ങിയ സാബു എം. ജേക്കബിനും സംഘത്തിനും വോട്ടർ പട്ടികയുടെ രൂപത്തിൽ കിട്ടിയത് എട്ടിന്റെ പണിയാണ്. സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച പ്രമുഖ നടിമാർക്ക് വോട്ടർ പട്ടികയിൽ പേരുപോലുമില്ലെന്ന വിവരം പുറത്തുവന്നതോടെ 'സെലിബ്രിറ്റി തന്ത്രം' പൊട്ടും മുൻപേ നനഞ്ഞ പടക്കത്തിൻ്റെ അവസ്ഥയിലായി.

ലക്ഷ്മിപ്രിയയുടെ 'പെരുമ്പാവൂർ മടക്കം'; റോഡ് ഷോ പാതിവഴിയിൽ!

പെരുമ്പാവൂരിൽ നടി ലക്ഷ്മിപ്രിയയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ വലിയ ആവേശത്തിലായിരുന്നു അണികൾ. എന്നാൽ, നാമനിർദ്ദേശ പത്രിക നൽകാൻ റെഡിയായപ്പോഴാണ് വോട്ടർ പട്ടികയിലെ കനത്ത പ്രഹരം പുറത്തുവരുന്നത്. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ താമസിക്കുന്ന നടിയുടെ പേര് അവിടുത്തെ ലിസ്റ്റിലില്ല. പഴയ തട്ടകമായ തൃക്കാക്കരയിൽ തപ്പി നോക്കിയിട്ടും രക്ഷയില്ല. ഇതോടെ നടത്താനിരുന്ന റോഡ് ഷോ വരെ ക്യാൻസൽ ചെയ്ത് ലക്ഷ്മിപ്രിയയ്ക്ക് മടങ്ങേണ്ടി വന്നു.

സിപിഎം സ്ഥാനാർത്ഥികളിൽ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞോ? മറുപടിയുമായി മുഖ്യമന്ത്രി; 'ശ്രമങ്ങൾ തുടരുന്നു, ചിലയിടങ്ങളിൽ പോരായ്മകളുണ്ട്'

അവിടെയാണ് അടുത്ത ട്വിസ്റ്റ്! ലക്ഷ്മിപ്രിയയെ മാറ്റി പകരം വന്നത് ഒരു 'പക്കാ' രാഷ്ട്രീയക്കാരനാണ്. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന ജിബി പാത്തിക്കലിനെ കൂടെക്കൂട്ടിയ ട്വന്റി 20, പെരുമ്പാവൂരിൽ കോൺഗ്രസിന് ഒരു എട്ടിന്റെ പണി കൂടി കൊടുത്തു. യാക്കോബായ സഭയിലെ കരുത്തനായ ജിബി എത്തിയതോടെ ലക്ഷ്മിപ്രിയയെ മാറ്റിയ ക്ഷീണം തീർക്കാമെന്ന പ്രതീക്ഷയിലാണ് പാർട്ടി.

വീണാ നായരും 'ചങ്ങനാശ്ശേരി കണക്കും'

ഏറ്റുമാനൂരിലെ ട്വന്റി 20 സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട നടി വീണ നായരുടെ കഥയും ഒട്ടും വ്യത്യസ്തമല്ല. ചങ്ങനാശ്ശേരിയിൽ തനിക്ക് വോട്ടുണ്ടെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു വീണ. മുൻപ് അവിടെ വോട്ട് ചെയ്തിട്ടുള്ള കാര്യം നേതാക്കളോട് പറയുകയും ചെയ്തു. പക്ഷേ വോട്ടർ പട്ടിക വന്നപ്പോൾ 'വീണയുമില്ല, വോട്ടുമില്ല'. ഇതോടെ ഏറ്റുമാനൂരിലും സ്ഥാനാർത്ഥി മാറി. 25 വയസ്സുള്ള യുവ സംരംഭകയും ഇൻഫ്ലുവൻസറുമായ ആതിര ഡി. നായരാണ് ഇപ്പോൾ അവിടെ ട്വന്റി 20-യുടെ പുതിയ മുഖം.

ബിഗ് ബോസ് ടാസ്കിനേക്കാൾ കടുപ്പം!

അഖിൽ മാരാരുടെ എൻട്രിക്ക് പിന്നാലെയാണ് ലക്ഷ്മിപ്രിയ, വീണ നായർ, അഞ്ജലി നായർ തുടങ്ങിയ താരങ്ങളുടെ നിര ട്വന്റി 20-യിലേക്ക് ഒഴുകിയത്. ബിഗ് ബോസിൽ ജനങ്ങളോട് വോട്ട് ചോദിച്ചു ശീലിച്ചവർക്ക് സ്വന്തം വോട്ട് പോലുമില്ലാത്ത അവസ്ഥ ട്രോളന്മാർക്ക് വലിയ വിരുന്നായി മാറി.സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്വന്റി 20-ക്കെതിരെ ട്രോളുകളുടെ പൂരമാണ്. 'ബിഗ് ബോസിൽ വോട്ടിന് വേണ്ടി കാത്തിരുന്നവർക്ക് ഇപ്പോൾ സ്വന്തം വോട്ട് പോലുമില്ല' എന്നാണ് പ്രധാന പരിഹാസം. 'സ്ക്രിപ്റ്റ് എഴുതിയപ്പോൾ വോട്ടർ പട്ടിക നോക്കാൻ മറന്നു പോയി' എന്നും തുടങ്ങുന്നും കമന്‍റുകള്‍. അഖിൽ മാരാർക്ക് പിന്നാലെ വന്ന താരങ്ങൾക്കെല്ലാം വോട്ടില്ലാത്തത് പാർട്ടിയുടെ ഗൗരവത്തെ തന്നെ ചോദ്യം ചെയ്യുന്നു എന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.

കെ കെ ശൈലജ മുഖ്യമന്ത്രിയാവുമോ? പേരാവൂരിലേക്ക് അയച്ചത് ഒതുക്കാനോ? മറുപടിയുമായി പിണറായി വിജയന്‍

സിനിമയും സീരിയലും പോലെ രാഷ്ട്രീയവും അത്ര എളുപ്പമല്ലെന്ന് ട്വന്റി 20-യിലെ താരങ്ങൾ ഇപ്പോൾ തിരിച്ചറിയുന്നുണ്ടാകും. അഖിൽ മാരാർ തൃക്കാക്കരയിൽ കളം പിടിക്കാൻ നോക്കുമ്പോൾ, കൂടെ വന്നവർക്ക് ഗോദയിൽ നിന്ന് പിന്മാറേണ്ടി വന്നത് പാർട്ടിയുടെ പ്രൊഫഷണൽ ഇമേജിന് ചെറിയൊരു മങ്ങലേൽപ്പിച്ചിട്ടുണ്ട്. ഏതായാലും പത്രിക സമർപ്പണം കഴിയുന്നതുവരെ ഈ 'മിസ്സിംഗ്' കേസുകൾ ഇനിയും ഉണ്ടാകുമോ എന്ന് കണ്ടറിയണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മുഖ്യമന്ത്രി പദത്തിനായി കോൺ​ഗ്രസിൽ മത്സരമില്ല, ലക്ഷ്യം ജയം മാത്രം'; സിപിഎമ്മിലെ പോലെ വടംവലി ഉണ്ടാവില്ലെന്ന് വി ഡി സതീശൻ
'കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല, നേമത്ത് പോലും ജയിക്കില്ല'; പാലക്കാട് ബിജെപി - സിപിഎം ഡീലെന്നും വി ഡി സതീശൻ