'നോക്കുകൂലി ക്രിമിനൽ കുറ്റം, ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനം': ഹൈക്കോടതി

By Web TeamFirst Published Nov 1, 2021, 1:59 PM IST
Highlights

നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് പറഞ്ഞ കോടതി ഇത്തരം പരാതികളിൽ പൊലീസ് സ്വീകരിച്ച നടപടികൾ എന്തായെന്നും ചോദിച്ചു.

കൊച്ചി: നോക്കുകൂലി സമ്പ്രദായത്തിനെതിരെ നിർണായക പരാമർശവുമായി കേരളാ ഹൈക്കോടതി (Kerala Highcourt). നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണെന്നും ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്നും ഹൈക്കോടതി സിംഗിൾ ബ‌ഞ്ച് നിരീക്ഷിച്ചു. 

നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് പറഞ്ഞ കോടതി ഇത്തരം പരാതികളിൽ പൊലീസ് സ്വീകരിച്ച നടപടികൾ എന്തായെന്നും ചോദിച്ചു. കൊല്ലം സ്വദേശി നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ  (Justice Devan Ramachandran) പരാമർശം. 

വീട്ടുടമയേയും ഭാര്യയേയും അക്രമിച്ച കേസിൽ എട്ട് സിഐടിയു പ്രവർത്തകർ അറസ്റ്റിൽ
 

അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കുമെന്നുള്ളതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും കോടതി ചൂണ്ടികാട്ടി. നോക്കുകൂലി ഒഴിവാക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചതായും നോക്കുകൂലിക്കെതിരെ ശക്തമായ പ്രചാരണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അടൂരിൽ സിഐടിയു നേതാക്കൾ സിഐടിയു തൊഴിലാളിയെ മർദ്ദിച്ചു; കാരണം സിപിഎം-സിപിഐ സംഘർഷം ഫോണിൽ പകർത്തിയത്

പോത്തന്‍കോട്ടെ നോക്കുകൂലി തർക്കം: എട്ട് തൊഴിലാളികള്‍ക്ക് പങ്ക്, തൊഴിലാളി കാര്‍ഡ് സസ്പെന്‍റ് ചെയ്യും

click me!