വടക്കൻ കേരളത്തിലും ഇടുക്കിയിലും മഴ കനക്കും; പ്രളയസാധ്യതയില്ലെന്നും ജാഗ്രത വേണമെന്നും മന്ത്രി കെ രാജൻ

Published : Jul 16, 2024, 05:46 PM ISTUpdated : Jul 16, 2024, 05:53 PM IST
വടക്കൻ കേരളത്തിലും ഇടുക്കിയിലും മഴ കനക്കും; പ്രളയസാധ്യതയില്ലെന്നും ജാഗ്രത വേണമെന്നും മന്ത്രി കെ രാജൻ

Synopsis

മഴ ശക്തമാവുന്ന സാഹചര്യത്തിൽ ജലാശയങ്ങളിൽ ഇറങ്ങരുത്. മണ്ണിടിച്ചിലുണ്ടാവാൻ സാധ്യത ഉണ്ട്. ഈ സാഹചര്യത്തിൽ രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. കടൽത്തീരങ്ങളിൽ വിനോദസഞ്ചാരം ഒഴിവാക്കണം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡുകളിലെല്ലാം സൂചന ബോർഡുകൾ ഉണ്ടോയെന്നും ജില്ലകളുടെ കളക്ടർമാർ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു. 

തൃശൂർ: വടക്കൻ കേരളത്തിലും ഇടുക്കിയിലും മഴ കനക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. അപകട സാധ്യത ഉള്ളവരെ മാറ്റി പാർപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥർ ചെയ്യുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താൻ മന്ത്രി വിളിച്ച കലക്ടർമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റിധാരണ പരത്തുന്ന വാർത്തയോ ദൃശ്യങ്ങളോ പ്രചരിപ്പിക്കരുത്. ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. പ്രളയസാധ്യത ഇപ്പോളില്ലെന്നും ജാഗ്രത വേണമെന്നും മന്ത്രി കൂട്ടിച്ചേ‍ർത്തു. 

മഴ ശക്തമാവുന്ന സാഹചര്യത്തിൽ ജലാശയങ്ങളിൽ ഇറങ്ങരുത്. മണ്ണിടിച്ചിലുണ്ടാവാൻ സാധ്യത ഉണ്ട്. ഈ സാഹചര്യത്തിൽ രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. കടൽത്തീരങ്ങളിൽ വിനോദസഞ്ചാരം ഒഴിവാക്കണം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡുകളിലെല്ലാം സൂചന ബോർഡുകൾ ഉണ്ടോയെന്നും ജില്ലകളുടെ കളക്ടർമാർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു. 

കാറ്റ് ആഞ്ഞുവീശാൻ സാധ്യതയുള്ളതിനാൽ പൊതുസ്ഥലങ്ങളിൽ അപകടകരമായ മരച്ചില്ലകൾ ഉണ്ടെങ്കിൽ അത് വെട്ടി മാറ്റണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണം. എൻഡിആർ എഫിന്റെ 9 ടീമുകൾ സംസ്ഥാനത്തുണ്ട്. നിലവിൽ 11 ക്യാമ്പുകളെ സംസ്ഥാനത്തുള്ളു. പക്ഷേ ആവശ്യമുള്ള ഘട്ടങ്ങളിൽ പുതിയ ക്യാമ്പുകൾ ആരംഭിക്കാൻ എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ ക്യാമ്പുകളുടെയും തലവനായി ഒരു റവന്യു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും മന്ത്രി നി‍ർദേശിച്ചു.

ഭാര്യ ഭർത്താവിന്റെ ചിതയിൽ ചാടി മരിച്ചു? സംശയമുണ്ടെന്ന് മകൻ, അന്വേഷണം വേണമെന്ന് പൊലീസ്

https://www.youtube.com/watch?v=Ko18SgceYX8


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തുറന്ന തെരഞ്ഞെടുപ്പ് യുദ്ധത്തിന് വിജയ്, തമിഴക വെട്രി കഴകത്തിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി, സഖ്യത്തിന് കക്ഷികളെ ക്ഷണിച്ച് പ്രമേയം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ 2 ബലാത്സം​​ഗ കേസുകളും എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും