
തൃശൂർ : തൃശ്ശൂരിൽ തെരുവു നായയുടെ കടിയേറ്റ പോസ്റ്റ് വുമൺ ഷീലയുടെ മരണം പേവിഷബാധയേറ്റല്ലെന്ന് സ്ഥിരീകരണം. പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചത്. കണ്ടാണിശ്ശേരിയിലെ പോസ്റ്റ് വുമണായ ഷീലയെ കഴിഞ്ഞ 14-ആം തിയ്യതിയാണ് നായ കടിച്ചത്. രണ്ടാമത്തെ കുത്തിവയ്പ് എടുത്ത് ഒരു ദിവസം കഴിഞ്ഞപ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ആശുപത്രിയിൽ എത്തിക്കും മുമ്പേ മരണം സംഭവിക്കുകയുമായിരുന്നു.
നായ കടിച്ചതിനാൽ പേവിഷബാധയോ മരുന്നിന്റെ റിയാക്ഷനാണോ ആകും മരണകാരണമെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. എന്നാൽ മരണ കാരണം പേവിഷബാധയേറ്റല്ലെന്ന് സ്ഥിരീകരിച്ചതോടെ, അവ്യക്തത തുടരുകയാണ്. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ മരണ കാരണം സ്ഥിരീകരിക്കാൻ കഴിയൂ. കണ്ടാണശ്ശേരി പോസ്റ്റ് ഓഫീസിലെ താൽക്കാലിക പോസ്റ്റ് വുമൺ ആണ് മരിച്ച ഷീല. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഇവർ രാത്രി സഹോദരിയുടെ വീട്ടിലാണ് ഉറങ്ങിയിരുന്നത്. ഇങ്ങനെ പോയി മടങ്ങുന്നതിനിടെയാണ് തെരുവുനായയുടെ കടിയേറ്റത്.
യുവാവിനെ കാർ കയറ്റിയും മർദ്ദിച്ചും കൊല്ലാൻ ശ്രമം, നാല് പേർ പാലക്കാട് അറസ്റ്റിൽ
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രിയുടെ വീട്ടിൽ പട്ടാപ്പകൽ കള്ളൻ; കമ്മൽ പറിച്ചെടുത്തു, ചെവി മുറിഞ്ഞ് ആശുപത്രിയിൽ
ആലപ്പുഴ: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ പട്ടാപ്പകൽ കയറിയ കള്ളൻ കമ്മൽ പറിച്ചെടുത്തു. വലതുചെവിയുടെ കീഴ്ഭാഗം മുറിഞ്ഞ സ്ത്രീയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ കോമന കണ്ടഞ്ചേരിയിൽ വീട്ടിൽ ഗൗരിയമ്മ (84)യാണു കവർച്ചയ്ക്കിരയായത്. ഇന്നലെ വൈകുന്നേമായിരുന്നു സംഭവം.
മുറിക്കുള്ളിൽ കയറിയ കള്ളൻ ഗൗരിയമ്മയുടെ മുഖം പൊത്തിപ്പിടിച്ച് ഒരു കമ്മൽ ഊരിയെടുത്തു. രണ്ടാമത്തെ കാതിലേത് ഊരിയെടുക്കാൻ കഴിയാഞ്ഞതോടെയാണ് ബലം പ്രയോഗിച്ച് വലിച്ചുപറിച്ചത്. ഇതിനുശേഷം വീടിനുപിന്നിലെ മതിൽചാടി രക്ഷപ്പെട്ടു. ചോരയൊലിക്കുന്ന നിലയിൽ ഗൗരിയമ്മ സമീപത്തെ വീട്ടിൽ വെള്ളം ചോദിച്ചെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. അയൽവാസികൾചേർന്ന് ഇവരെ അമ്പലപ്പുഴയിലെ നഗരാരോഗ്യപരിശീലനകേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.