ദിലീപിൻ്റെ വിഐപി ദർശനം: ശബരിമലയിൽ സൗകര്യമൊരുക്കിയത് തങ്ങളല്ലെന്ന് പൊലീസ്, ദേവസ്വം ഗാർഡുകളെന്ന് റിപ്പോർട്ട്

Published : Dec 10, 2024, 07:56 AM ISTUpdated : Dec 10, 2024, 12:12 PM IST
ദിലീപിൻ്റെ വിഐപി ദർശനം: ശബരിമലയിൽ സൗകര്യമൊരുക്കിയത് തങ്ങളല്ലെന്ന് പൊലീസ്, ദേവസ്വം ഗാർഡുകളെന്ന് റിപ്പോർട്ട്

Synopsis

ശബരിമല സന്നിധാനത്ത് സോപാനത്തിന് മുന്നിൽ ദീർഘനേരം നിന്ന് തൊഴാൻ ദിലീപിന് സൗകര്യം ഒരുക്കിയത് തങ്ങളല്ലെന്ന് പൊലീസ്

കൊച്ചി: നടൻ ദിലീപിന് ശബരിമല സന്നിധാനത്ത് പ്രത്യേക പരിഗണന നൽകി ദ‍ർശന സൗകര്യം ഒരുക്കിയത് തങ്ങളല്ലെന്ന് ശബരിമല സ്പെഷ്യൽ പോലീസ് ഓഫീസർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ദേവസ്വം ഗാർഡുകളാണ് ദിലീപിന് മുൻനിരയിൽ അവസരം ഒരുക്കിയത്, വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്, ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

സോപാനത്തിനു മുന്നിലെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ചീഫ് കോർഡിനേറ്റർ ഹൈക്കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ രൂക്ഷ വിമർശനമാണ് ദേവസ്വം ബെഞ്ച് ഉയർത്തിയത്. എത്ര സമയം ദിലീപ് ഹരിവരാസനം സമയത്ത് സോപാനത്തിൽ തുടർന്നുവെന്ന് ചോദ്യമുന്നയിച്ച ഹൈക്കോടതി ഇത് കാരണം മറ്റു ഭക്തർക്ക്  മുന്നോട്ടു പോകാനായില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.  പൊലീസുകാരടക്കം അകമ്പടി പോയി നടന് തൊഴാൻ അവസരം നൽകിയത് എന്തിനെന്നായിരുന്നു കഴിഞ്ഞ ദിവസം  കോടതി ചോദിച്ചത്. ഇതിലാണ് ദിലീപിന് തങ്ങൾ സൗകര്യം നൽകിയില്ലെന്ന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും