കാനത്തെ മറന്ന് സിപിഐ; ആദരവ് നൽകുന്ന പരിപാടിയിൽ ക്ഷണിച്ചില്ലെന്ന് കാനം രാജേന്ദ്രന്റെ കുടുംബം

Published : Apr 25, 2025, 05:32 PM IST
കാനത്തെ മറന്ന് സിപിഐ; ആദരവ് നൽകുന്ന പരിപാടിയിൽ ക്ഷണിച്ചില്ലെന്ന് കാനം രാജേന്ദ്രന്റെ കുടുംബം

Synopsis

സിപിഐ ദേശീയ കൗൺസിലിന്റെ ഭാ​ഗമായ പൊതുസമ്മേളനത്തിൽ ക്ഷണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് കാനം രാജേന്ദ്രന്റെ കുടുംബം. 

തിരുവനന്തപുരം: മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ മറന്ന് സിപിഐ. സിപിഐ ദേശീയ കൗൺസിലിന്റെ ഭാ​ഗമായ പൊതുസമ്മേളനത്തിൽ ക്ഷണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് കാനം രാജേന്ദ്രന്റെ കുടുംബം. ആദരവ് നൽകുന്ന പരിപാടിയിൽ ക്ഷണിച്ചില്ലെന്ന് കാനം രാജേന്ദ്രന്റെ കുടുംബം പറയുന്നു. ഇന്നലെ നടന്ന പരിപാടിയിൽ മരിച്ച നേതാക്കളുടെ കുടുംബാം​ഗങ്ങളെ ആദരിച്ചിരുന്നു. എന്നാൽ തങ്ങളുടെ കുടുംബത്തെ ക്ഷണിച്ചില്ലെന്ന് കാനത്തിന്റെ മകൻ സന്ദീപ് രാജേന്ദ്രൻ പറഞ്ഞു. അസൗകര്യം ഉള്ളതുകൊണ്ട് ആണ് വരാഞ്ഞതെന്ന പ്രസ്താവന തെറ്റാണ്. പരിപാടി അറിയിക്കാതെ എങ്ങനെ അസൗകര്യം പറയുമെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. 

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ