കര മാത്രമല്ല, കടലും ചുട്ടുപൊള്ളുന്നു, മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞു, നെഞ്ചില്‍ ചൂടെരിഞ്ഞ് മത്സ്യത്തൊഴിലാളികള്‍

Published : Feb 12, 2024, 09:16 AM ISTUpdated : Feb 12, 2024, 09:37 AM IST
കര മാത്രമല്ല, കടലും ചുട്ടുപൊള്ളുന്നു, മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞു, നെഞ്ചില്‍ ചൂടെരിഞ്ഞ് മത്സ്യത്തൊഴിലാളികള്‍

Synopsis

തെക്ക് കിഴക്കൻ അറബിക്കടലിൽ ഒന്നരഡിഗ്രിയോളമാണ് വെള്ളത്തിന് ചൂട് കൂടിയത്.കടൽ വെള്ളത്തിന് ചൂട് കൂടിയതോടെ അധികമായി കുറഞ്ഞത് ഉപരിതല മത്സ്യങ്ങളാണ്

കോഴിക്കോട്: കരയിലെ ജീവികളെപ്പോലെത്തന്നെ ചൂടിൽ ചുട്ടുപൊള്ളുകയാണ് കടലിൽ മീനുകളും. സമുദ്രോപരിതലത്തിൽ ചൂട് കൂടിയതോടെ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞു. ഇന്ധനച്ചെലവ് പോലും കിട്ടാതെ വരുന്നതോടെ കടലിൽ പോകാനാവാതെ ദുരിതത്തിലാണ് മത്സ്യത്തൊഴിലാളികൾ.മീൻ കുറയുന്ന രണ്ട് മാസങ്ങൾക്ക് ശേഷം പഴയ സ്ഥിതിയിലേക്ക് കടൽ തിരിച്ചുവരേണ്ട സമയമാണിത്. അന്ന് വാങ്ങിയ കടങ്ങളൊക്കെ മത്സ്യത്തൊഴിലാളികൾ വീട്ടിത്തുടങ്ങുന്ന മീനിന് വിലകിട്ടുന്ന സമയം കടൽ വെള്ളത്തിന് ചൂട് കൂടിയതോടെ അധികമായി കുറഞ്ഞത് ഉപരിതല മത്സ്യങ്ങളാണ്. കൂടുതലും ബുദ്ധിമുട്ടിലായത് ചെറു ബോട്ടുകളിൽ പോകുന്ന തൊഴിലാളികളും. മൂന്നാഴ്ചയോളമായി പലരും പണിക്ക് പോയിട്ട്.

 

 

തെക്ക് കിഴക്കൻ അറബിക്കടലിൽ ഒന്നര ഡിഗ്രിയോളമാണ് വെള്ളത്തിന് ചൂട് കൂടിയത്. ഇതോടെ മീനുകൾ ഗതി മാറി താരതമ്യേന ചൂടുകുറഞ്ഞയിടങ്ങളിലേക്ക് മാറിപ്പോവുന്നു.മത്സ്യവരവ് കുറഞ്ഞതോടെ ഹാർബറുകളുടെ അനുബന്ധ ജോലിക്കാരും പ്രശ്നത്തിലായി. ലാഭമുണ്ടാക്കേണ്ട കാലത്ത് മുടക്കിയ പണം പോലും തിരികെ കിട്ടാതെ വരുന്നതോടെ ശരിക്കും ചൂടെരിയുന്നത് ഇവരുടെ നെഞ്ചിലാണ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃശൂരിലെ ജ്വല്ലറിയിലേക്കെത്തിക്കാനായി മുംബൈയില്‍ നിന്ന് കൊണ്ടുവന്നത് എട്ട് കോടിയുടെ സ്വർണം, വാളയാറില്‍ രണ്ടുപേർ പിടിയിൽ
പാരഡിക്കേസിൽ ട്വിസ്റ്റ്; പരാതിക്കാരന്റെ സംഘടനയെ കുറിച്ച് അന്വേഷിക്കാൻ തീരുമാനം, പരാതി ഐജിക്ക് കൈമാറി