
തിരുവനന്തപുരം: ലോകായുക്ത (Lokayukta) നിയമം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്താവന നടത്തിയ നിയമ മന്ത്രി പി രാജീവ് (P Rajeev), സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan) എന്നിവർക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. മന്ത്രിയുടെ പ്രസ്താവനയും കോടിയേരിയുടെ ലേഖനവും ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴൽനാടൻ എംഎൽഎ നിയമസഭ സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകിയത്.
ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്താവനയിലാണ് നോട്ടീസ്. ലോകായുക്ത നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകൾ ഭരണ ഘടന വിരുദ്ധമാണെന്ന ഒരു വിധി കോടതികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നിരിക്കെ, പ്രസ്തുത നിയമം ഭരണഘടനാ വിരുദ്ധമാണ് എന്ന രീതിയിൽ മന്ത്രി പി രാജീവ് 25, 26 തീയതികളിൽ മാധ്യമങ്ങളോട് പൊതു പ്രസ്താവന നടത്തിയത് നിയമ സഭയോടുള്ള കടുത്ത അവഹേളനമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. സമാനരീതിയിലുള്ള വാദഗതികൾ ഉന്നയിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഈ മാസം 28 ന് ദേശാഭിമാനി ദിനപത്രത്തിൽ ലേഖനവും എഴുതിയിട്ടുണ്ട്.
Also Read: ജലീലിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണം, ലോകായുക്തയിൽ ഹർജി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam