ഇഡിക്ക് പിന്നാലെ ആദായ നികുതി വകുപ്പും കിഫ്ബിയിലേക്ക്; പദ്ധതികളുടെ വിശദാംശങ്ങൾ തേടി നോട്ടീസ് അയച്ചു

By Web TeamFirst Published Mar 20, 2021, 3:31 PM IST
Highlights

അഞ്ച് വർഷത്തിനിടയിൽ കിഫ്ബി കരാറുകാർക്ക് പണം നൽകിയതിൻ്റെ വിശദാംശം നൽകാനാണ് നിർദ്ദേശം. ഓരോ പദ്ധതിയുടേയും നികുതി വിശദാംശങ്ങൾ നൽകാനും നിർദ്ദേശമുണ്ട്. കിഫ്ബിയെ കുറിച്ച് അന്വേഷിക്കാനുള്ള ഇ ഡി നീക്കം വിവാദമായിരുന്നു. 

തിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാനാണ് നിർദ്ദേശം. അഞ്ച് വർഷത്തിനിടയിൽ കിഫ്ബി കരാറുകാർക്ക് പണം നൽകിയതിൻ്റെ വിശദാംശം നൽകാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഓരോ പദ്ധതിയുടേയും നികുതി വിശദാംശങ്ങൾ നൽകാനും നിർദ്ദേശമുണ്ട്. 

കിഫ്ബിയെ കുറിച്ച് അന്വേഷിക്കാനുള്ള ഇ ഡി നീക്കം വിവാദമായിരുന്നു. കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോഴാണ് ഇഡിക്ക് പിന്നാലെ ആദായ നികുതി വകുപ്പിന്‍റെ സുപ്രധാന നടപടി. കിഫ്ബി വഴിയുള്ള വികസനം ഇടതുപക്ഷ സർക്കാരിന്‍റെ പ്രധാന പ്രചാരണ മുദ്രാവാക്യമാണ്. ഇതിനിടെയാണ് കിഫ്ബി നടത്തിപ്പ് തന്നെ ചോദ്യം ചെയ്യുന്ന അന്വേഷണങ്ങളിലേക്ക് ഇഡിയും ആദായ നികുതി വകുപ്പും കടക്കുന്നത്. ഇ ഡി അന്വേഷണത്തെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തിരുന്നു.

click me!