നൗഷാദ് 'തിരോധാന' കേസ്: ഭാര്യ ഇന്ന് ജയില്‍ മോചിതയാകും

Published : Jul 30, 2023, 07:53 AM IST
നൗഷാദ് 'തിരോധാന' കേസ്: ഭാര്യ ഇന്ന് ജയില്‍ മോചിതയാകും

Synopsis

നൗഷാദിനെ കൊന്നെന്ന അഫ്സാനയുടെ മൊഴി കളവ് എന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ കൊന്നെന്ന് മൊഴി നല്‍കിയ അഫ്‌സാന ഇന്ന് ജയില്‍ മോചിതയാകും. കലഞ്ഞൂര്‍ സ്വദേശിയായ നൗഷാദിനെ കൊന്നെന്ന അഫ്സാനയുടെ മൊഴി കളവ് എന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. അഫ്‌സാന കഴിയുന്ന തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാ സബ് ജയിലില്‍ ഇന്ന് ജാമ്യ ഉത്തരവ് ഹാജരാക്കും. ഇതോടെ അഫ്‌സാനയ്ക്ക് ജയില്‍മോചിതയാകാം. ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ കൊന്ന കുഴിച്ചുമൂടി എന്നായിരുന്നു അഫ്‌സാന പൊലീസിന് നല്‍കിയ മൊഴി. മൃതദേഹത്തിനായി പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിച്ചിരുന്നു. ഇതിനിടെ നൗഷാദിനെ ഇടുക്കി തൊമ്മന്‍കുത്തില്‍നിന്ന് കണ്ടെത്തുകയായിരുന്നു. അഫ്‌സാനയ്ക്ക് എതിരെ എടുത്ത കേസില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. എന്നാല്‍ കബളിപ്പിച്ചു എന്ന കേസുമായി മുന്നോട്ടു പോകാനാണ് പൊലീസ് തീരുമാനം. 

നൗഷാദിനെ ജീവനോടെ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നു. 2021 നവംബര്‍ അഞ്ചിനാണ് നൗഷാദിനെ കാണാതായത്. കാണാതായ ദിവസം അഫ്‌സാനയും സുഹൃത്തുക്കളും ചേര്‍ന്ന് നൗഷാദിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. അവശ നിലയിലായ നൗഷാദിനെ ഉപേക്ഷിച്ച് ഇവര്‍ പരുത്തിപ്പാറയിലെ വാടക വീട്ടില്‍ നിന്ന് പോവുകയായിരുന്നു. മര്‍ദ്ദനമേറ്റ് മരിച്ചെന്നു കരുതി ഉപേക്ഷിച്ചു പോയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്‌സാന മൊഴി നല്‍കിയതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ അവശനിലയിലായ നൗഷാദ് പിറ്റേ ദിവസം രാവിലെ സ്ഥലം വിടുകയായിരുന്നു. ഭാര്യയുടെ ആള്‍ക്കാര്‍ സ്ഥിരമായി മര്‍ദിച്ചിരുന്നുവെന്നും അതിനാല്‍ നാടുവിട്ട് ആരുമറിയാതെ ജീവിക്കുകയായിരുന്നുവെന്നുമാണ് നൗഷാദ് നല്‍കിയ മൊഴി. 

പിതാവ് അഷ്റഫിന്റെ പരാതിയില്‍ അന്നുമുതല്‍ അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടിയില്ല. സ്ഥിരമായി മദ്യപിച്ചെത്തി വഴക്കിട്ടിരുന്ന നൗഷാദിനെ താന്‍ തലക്കടിച്ചു കൊന്നുവെന്നും ഒരാളുടെ സഹായത്തോടെ കുഴിച്ചിട്ടുവെന്നുമാണ് അഫ്‌സാന നല്‍കിയ മൊഴി. മൊഴി വിശ്വസിച്ച പൊലീസ് പരുത്തിപ്പാറയിലെ വാടക വീടിന് ചുറ്റും ഒരു പകല്‍ മുഴുവന്‍ കുഴിച്ചു പരിശോധിച്ചു. സെപ്റ്റിക് ടാങ്കുവരെ ഇളക്കി പരിശോധിച്ചിട്ടും മൃതദേഹം കിട്ടാതായതോടെ പൊലീസ് ആശയക്കുഴപ്പത്തിലായി. ഈ തെരച്ചിലിന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ട ഇടുക്കി തൊമ്മന്‍കുത്തിനടുത്ത കുഴിമറ്റം എന്ന സ്ഥലത്തെ നാട്ടുകാര്‍ തൊടുപുഴ പൊലീസിന് നിര്‍ണായകമായ ഒരു വിവരം കൈമാറി. നൗഷാദിനെപ്പോലെ തോന്നിക്കുന്ന ഒരാള്‍ ഇവിടെ കൂലിപ്പണിക്കാരനായി കഴിയുന്നുണ്ടെന്നായിരുന്നു ആ വിവരം. ഒന്നര വര്‍ഷം ഒരു മൊബൈല്‍ഫോണ്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ നാടുവിട്ട് ഒളിച്ചു താമസിച്ച നൗഷാദിനെ ഒടുവില്‍ കണ്ടെത്തുകയായിരുന്നു.


 പിഎസ്എൽവി സി 56 വിക്ഷേപിച്ചു: സിം​ഗപ്പൂരിന്റെ 7 ഉപ​ഗ്രഹങ്ങൾ ബഹിരാകാശത്തേക്ക്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചേരാനെല്ലൂർ ബെൻസ് അപകടം; മരിച്ച ജയപാലകൃഷ്ണന്‍റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി, കുറ്റക്കാർ ആരായാലും കർശന നടപടിയെന്ന് ഉറപ്പ്
ലിവിം​ഗ് ടു​ഗദർ പങ്കാളിയുടെ വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി യുവതി, വിവാഹ വാ​ഗ്ദാനം നൽകി വഞ്ചിച്ചെന്ന് ആരോപണം