'ഒന്നും കാണുന്നില്ല, കേൾക്കുന്നില്ല', എല്ലാം പിന്നീട് പറയാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ, ഷാഫി വിഷയം വിവാദമായതോടെ ഒഴിഞ്ഞുമാറ്റം

Published : Nov 26, 2026, 06:43 PM IST
rajmohan unnithan

Synopsis

ഷാഫി പറമ്പിലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതലായി പ്രതികരിക്കാതെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. എല്ലാം പിന്നീട് പറയാമെന്നും ഇപ്പോൾ ഒന്നും കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

തിരുവനന്തപുരം : ഷാഫി പറമ്പിലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി രാജ്മോഹൻ ഉണ്ണിത്താൻ. വിവാദങ്ങൾ ഒന്നും കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ലെന്നും, പരിപാടികളുമായി തിരക്കിലാണെന്നുമാണ് രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം. എല്ലാം പിന്നീട് പറയാമെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കങ്ങളുടെ ഭാഗമായി വടകര എം.പി. ഷാഫി പറമ്പിലിനെതിരെ കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പരസ്യ വിമർശനങ്ങളാണ് നിലവിലെ വിവാദങ്ങൾക്ക് അടിസ്ഥാനം. തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഷാഫി പറമ്പിലും അനുയായികളുമാണെന്ന ആരോപണവുമായി ഉണ്ണിത്താൻ രംഗത്തെത്തിയതോടെയാണ് വാക്പോര് രൂക്ഷമായത്.

ഷാഫി പറമ്പിൽ 'എ' ഗ്രൂപ്പുകാരനാണെങ്കിൽ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നാണ് ഉണ്ണിത്താൻ പരിഹസിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളാർ കേസ് കാലത്ത് പ്രതിരോധിക്കാൻ താനും ടി. സിദ്ദിഖും മാത്രമാണ് ഉണ്ടായിരുന്നതെന്നും, 'ഉമ്മൻ ചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സ്' എന്ന് അവകാശപ്പെടുന്ന പലരും പ്രതിച്ഛായ നഷ്ടപ്പെടുമോ എന്ന് ഭയന്ന് അന്ന് ഒളിച്ചോടിയെന്നും ഉണ്ണിത്താൻ ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ണൂരിൽ വച്ച് മുഖ്യമന്ത്രി കൊലവിളി പ്രസംഗം നടത്തി, അങ്ങനെ ഒരു മുഖ്യമന്ത്രി നടത്താൻ പാടുണ്ടോ?; രൂക്ഷ വിമർശനവുമായി മുഹമ്മദ് റിയാസ്
ചക്കക്കൊമ്പൻ ഇപ്പോഴും ഏലത്തോട്ടത്തിൽ; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു, ദൗത്യം തുടരുന്നതിൽ നാളെ കൂടിയാലോചന