ആദ്യം പ്രതിമാസം ഒരു കോടി, പിന്നാലെ 100 കോടി എത്തിക്കണം! കെഎസ്ആർടിസിയുടെ വമ്പൻ ഐഡിയ, വൺ ലിറ്റർ ഡീസൽ ചലഞ്ചുമായി മുന്നോട്ട്

Published : Nov 10, 2025, 04:40 PM IST
Ganesh Kumar

Synopsis

കെഎസ്ആർടിസി ഇന്ധനക്ഷമത മെച്ചപ്പെടുത്താനുള്ള പുതിയ പദ്ധതികൾ നടപ്പിലാക്കുന്നു. വൺ ലിറ്റർ ഡീസൽ ചലഞ്ച് പോലുള്ള കർമ്മപരിപാടികളിലൂടെ പ്രതിമാസം ഒരു കോടി രൂപ വരെ ലാഭിക്കാനും ഡീസൽ ചെലവ് 100 കോടിക്ക് താഴെ എത്തിക്കാനുമാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം: സാമ്പത്തിക കാര്യക്ഷമതയും സുസ്ഥിര ഭാവിയും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികളുമായി കെഎസ്ആർടിസി. ഇതിന്‍റെ ഭാഗമായി വൺ ലിറ്റർ ഡീസൽ ചലഞ്ച് ഉൾപ്പെടെയുള്ള കർമ്മപരിപാടികൾ നടപ്പിലാക്കി വരികയാണ്. നിലവിൽ കെഎസ്ആർടിസി പ്രതിദിനം ഉപയോഗിക്കുന്ന ഡീസലിൽ ബസുകളുടെ ശരാശരി കെഎംപിഎൽ (കിലോമീറ്റർ പെർ ലിറ്റർ) വെറും ഒരു ശതമാനം വർദ്ധനവ് കൈവരിക്കാനായാൽ പോലും പ്രതിദിനം 3.25 ലക്ഷം രൂപയും പ്രതിമാസം ഒരു കോടി രൂപയും വരെ ലാഭിക്കാൻ സാധിക്കുമെന്നാണ് കോർപ്പറേഷൻ വിലയിരുത്തുന്നത്. കെഎസ്ആർടിസി ലക്ഷ്യമിടുന്നത്, ഘട്ടംഘട്ടമായി കെഎംപിഎൽ 4.20 ആയി ഉയർത്തി പ്രതിമാസ ഡീസൽ ചെലവ് 100 കോടിക്ക് താഴെ എത്തിക്കുക എന്നതാണ്.

ഇന്ധനക്ഷമത വർദ്ധിപ്പിക്കാനുള്ള പ്രധാന പ്രവർത്തനങ്ങൾ:

കെഎസ്ആർടിസിയുടെ സാമ്പത്തിക കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്:

'വൺ ലിറ്റർ ഡീസൽ ചലഞ്ച്': ഓരോ ബസിനും ദിവസേന ഒരു ലിറ്റർ ഡീസൽ ലാഭിക്കുവാനുള്ള ദൗത്യമാണ് ഈ പദ്ധതിയിലുള്ളത്

കൃത്യമായ പരിപാലനം: എഞ്ചിൻ, ഇന്ധന സംവിധാനങ്ങൾ എന്നിവയുടെ കൃത്യമായ പരിപാലനം ഉറപ്പാക്കും.

ഡാറ്റാ നിരീക്ഷണം: ബസുകൾ, ഷെഡ്യൂളുകൾ, ഡ്രൈവർമാർ എന്നിവരുടെ കെഎംപിഎൽ ഡാറ്റാ നിരീക്ഷണം നടത്തും.

പ്രത്യേക പരിശീലനം: ഡ്രൈവർമാർക്ക് വേണ്ടി പ്രത്യേക ഇന്ധനക്ഷമതാ പരിശീലന പരിപാടികൾ സംഘടിപ്പിക്കും.

ഈ നടപടികൾ കെഎസ്ആർടിസിയെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിനും പൊതുഗതാഗത രംഗത്ത് കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സഹായിക്കുമെന്നാണ് പ്രതീക്ഷ.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്