എന്‍റെ കഥ ഇനി ഹിഗ്വിറ്റ എന്ന പേരിൽ എനിക്ക് സിനിമയാക്കാനാവില്ല, അതാണെന്നെ ദു:ഖിപ്പിച്ചത്- എന്‍ എസ് മാധവന്‍

Published : Dec 02, 2022, 12:47 PM ISTUpdated : Dec 02, 2022, 01:09 PM IST
എന്‍റെ  കഥ ഇനി ഹിഗ്വിറ്റ എന്ന പേരിൽ എനിക്ക് സിനിമയാക്കാനാവില്ല, അതാണെന്നെ ദു:ഖിപ്പിച്ചത്- എന്‍ എസ് മാധവന്‍

Synopsis

'എന്‍റെ  കഥ സിനിമയാക്കുന്നതിന് മുമ്പ്  മറ്റൊരാൾ ആ പേര് എടുക്കുന്നതിലുള്ള വിഷമമാണ് പറഞ്ഞത്.പ്രാഥമിക ചർച്ചകൾ മുന്നോട്ട് പോവുകയാണ്.ഫിലിം ചേംബറിന് അപേക്ഷ നൽകിയിരുന്നു' കോപ്പി റൈറ്റും ലഫ്റ്റുമല്ല,മിഡിലാണെന്നും എന്‍ എസ് മാധവന്‍

തൃശ്ശൂര്‍:ഹിഗ്വിറ്റ വിവാദത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ രംഗത്ത്.'വിവാദം എന്നെ ദു:ഖിതനാക്കി.ഹിഗ്വിറ്റ എന്ന പേരിൽ കഥ എനിക്ക് ഇനി സിനിമയാക്കാനാവില്ല.അതാണെന്നെ ദു:ഖിപ്പിച്ചത്.വിമർശനം അറിയില്ല.ഒരു പേരിന്  ആർക്കും കോപ്പി റൈറ്റില്ല.എന്‍റെ കഥ സിനിമയാക്കുന്നതിന് മുമ്പ് ആ പേര് മറ്റൊരാൾ എടുക്കുന്നതിലുള്ള വിഷമമാണ് പറഞ്ഞത്.പ്രാഥമിക ചർച്ചകൾ മുന്നോട്ട് പോവുകയാണ്.ഫിലിം ചേംബറിന് അപേക്ഷ നൽകിയിരുന്നു.ഞാൻ കോപ്പി റൈറ്റും ലഫ്റ്റുമല്ല മിഡിലാണ്.' എന്നും അദ്ദേഹം പറഞ്ഞു.

 

ഹി​ഗ്വിറ്റ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിയമനടപടിക്ക് ഒരുങ്ങി അണിയറ പ്രവർത്തകർ. അഭിഭാഷകരെ കണ്ട് വിഷയത്തിൽ നിയമപദേശം തേടി. സിനിമയ്ക്ക് ഹിഗ്വിറ്റ പേര് വിലക്കിയ ഫിലിം ചേമ്പർ എൻ. എസ് മാധവനിൽ നിന്ന് അനുമതി വാങ്ങിക്കാൻ നിർദേശം നൽകിയതിനെ തുടർന്നാണ് അണിയറ പ്രവർത്തകർ നിയമനടപടിക്ക് ഒരുങ്ങുന്നത്. മൂന്നുവർഷം മുമ്പ് പണം അടച്ച് പേര് ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നു. കാലാവധി കഴിഞ്ഞതിനാൽ  വീണ്ടും രജിസ്റ്റർ ചെയ്തു. ഇക്കാര്യങ്ങൾ ഫിലിം ചേംബറിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. തീരുമാനമായില്ലെങ്കിൽ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.

'മാധവൻ ആരോട് അനുമതി വാങ്ങിയാണ് കഥയ്ക്ക് ഹിഗ്വിറ്റയെന്ന് പേരിട്ടത്'? എൻഎസ് മാധവനെതിരെ സംവിധായകൻ വേണു

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹ്വിഗിറ്റ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. രാഷ്ട്രീയക്കാരനായ സുരാജ് വെഞ്ഞാറമൂടിന്‍റെ കഥാപാത്രമായിരുന്നു പോസ്റ്ററില്‍ ഇതിന് പിന്നാലെയാണ് എന്‍ എസ് മാധവന്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു. മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകൾ അവരുടെ സ്‌കൂൾ തലത്തിൽ പഠിച്ച എന്റെ കഥയുടെ തലക്കെട്ടിൽ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദു:ഖകരമാണ്', എന്നായിരുന്നു എൻ.എസ് മാധവൻറെ ട്വീറ്റ്.

ഹ്വിഗിറ്റയെന്ന പേര് പ്രതീകം മാത്രം; എന്‍ എസ് മാധവന്‍റെ പുസ്തകവുമായി ഒരു ബന്ധവുമില്ലെന്ന് ഹേമന്ത് ജി നായർ

PREV
KKKC
About the Author

Kishor Kumar K C

1999 മുതല്‍ ഏഷ്യാനെറ്റ് ന്യൂസിലും 2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ ഡെസ്‌കിലും പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍. രസതന്ത്രത്തില്‍ ബിരുദവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ബിയും നേടി. ന്യൂസ്, രാഷ്ട്രീയം, എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. 25 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ 15 വര്‍ഷത്തിലേറെ വാര്‍ത്താ അവതാരകനായും ന്യൂസ് ഡെസ്‌കിലും ന്യൂസ് ബ്യൂറോയിലും പ്രവര്‍ത്തിച്ചു ന്യൂസ് സ്റ്റോറികള്‍, നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കി. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗും കലോത്സവ- കായിമേള റിപ്പോര്‍ട്ടിംഗും ചെയ്തു ഇ മെയില്‍: kishorkc@asianetnews.inRead More...
click me!

Recommended Stories

'ബസ്സിൽ തുടങ്ങി സൗഹൃദം, 'അങ്കിളിന്റെ' പെരുമാറ്റം ഹൃദ്യമായിരുന്നു'; ചതി അറിഞ്ഞില്ല, അക്ഷർധാമിൽ ഫോണും വാച്ചുമടക്കം 1.8 ലക്ഷത്തിന്റെ മുതൽ കവര്‍ന്നു
സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'