
ചങ്ങനാശ്ശേരി: വിവാഹ ധൂർത്തും ആഡംബരവും ഒഴിവാക്കണമെന്ന ഉപദേശവുമായി എൻഎഎസ്. സംഘടനയുടെ മുഖപത്രമായ സർവ്വീസിൽ എഴുതിയ ലേഖനത്തില്‍ ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ് വിവാഹധൂർത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സമൂഹം നേരിടുന്ന എറ്റവും വലിയ വെല്ലുവിളികളിലൊന്ന് വിവാഹധൂർത്താണെന്ന് സുകുമാരൻ നായർ മുഖപ്രസംഗത്തിൽ നിരീക്ഷിക്കുന്നു.
കുടുംബങ്ങൾ കടക്കെണിയിലാവാനും സാമ്പത്തിക തകർച്ച നേരിടാനും വിവാഹ ധൂർത്ത് കാരണമാകുന്നുണ്ട്. ദുരഭിമാനമാണ് കുടുംബങ്ങളെ വിവാഹ ധൂർത്തിലേക്കു നയിക്കുന്നതെന്ന് പറയുന്ന സുകുമാരൻ നായർ സ്വന്തം നിലമറന്നുള്ള ആർഭാടം കാണിക്കാൻ ശ്രമിക്കുന്നവർക്ക് പിന്നീട് കടം കയറിയും കിടപ്പാടം നഷ്ടപ്പെട്ടും ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥയുണ്ടാകുന്നുവെന്നും ഓര്‍മ്മിപ്പിക്കുന്നു.
സ്വർണാഭരണങ്ങൾക്കും, വസ്ത്രങ്ങൾ, വിവാഹ സദ്യ എന്നിവയുടെ കാര്യത്തിലാണു സാമ്പത്തികനില മറന്നുള്ള മത്സരമെന്നും കടം വാങ്ങിയും കിടപ്പാടം പണയപ്പെടുത്തിയും മറ്റുള്ളവർക്കൊപ്പം എത്താൻ ശ്രമിക്കുന്നതാണ് ഇതിന് കാരണമാകുന്നതെന്നും പറയുന്ന സുകുമാരൻ നായർ, സമ്പന്നർ ഇക്കാര്യത്തിൽ മാതൃകയാകാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. സമ്പന്നർ മിതവ്യയം പാലിച്ച് സമൂഹത്തിന് മാതൃകയാകണമെന്ന് സുകുമാരൻ നായർ ആവശ്യപ്പെടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam