എൻഎസ്എസ്, എസ്എൻഡിപി ഐക്യം; തകരാൻ കാരണം എൻഎസ്എസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണെന്ന് വെള്ളാപ്പള്ളി നടേശൻ

Published : Mar 28, 2026, 09:36 AM IST
vellapally natesan

Synopsis

ഐക്യത്തെ അനുകൂലിച്ചതും എതിർത്തതും സുകുമാരൻ നായരാണ്. തുഷാർ വെള്ളാപ്പള്ളി ചർച്ചയ്ക്ക് വരട്ടെയെന്നും, മകനെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം: എൻഎസ്എസ്, എസ്എൻഡിപി ഐക്യം തകരാൻ കാരണം എൻഎസ്എസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഐക്യത്തെ അനുകൂലിച്ചതും എതിർത്തതും സുകുമാരൻ നായരാണ്. തുഷാർ വെള്ളാപ്പള്ളി ചർച്ചയ്ക്ക് വരട്ടെയെന്നും, മകനെ പോലെയാണെന്ന് പറഞ്ഞതും സുകുമാരൻ നായരാണ്. ഐക്യം ഭാവിയിൽ നടക്കുമായിരിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ പി.ജി.സുരേഷ്കുമാറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം എൻഡിഎയിൽ സീറ്റ് വിഭജനം പാളിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ട്വന്റി 20ക്ക് മുന്നണിയിൽ അമിത പ്രാധാന്യം നൽകി. അവർക്ക് സ്വാധീനമില്ലാത്ത ഇടങ്ങളിൽ പോലും സീറ്റ് കൊടുത്തത്. റാന്നി, കൊടുങ്ങല്ലൂർ, ഏറ്റുമാനൂർ അടക്കം ട്വന്റി 20ക്ക് നൽകിയത് തെറ്റായ തീരുമാനമായിപോയെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപിയിലെ പല മുതിർന്ന നേതാക്കളെയും ഒഴിവാക്കിയതിൽ അസംതൃപ്തി പുകയുകയാണ്. കൊടുങ്ങല്ലൂരിൽ നിന്ന് ഗോപാലകൃഷ്ണനെ മാറ്റിയത് അടക്കം ശരിയായില്ലെന്ന് വെള്ളാപ്പള്ളി ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ പി.ജി.സുരേഷ്കുമാറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. പോൾ ഗാലക്സിയിൽ വെള്ളാപ്പള്ളി നടേശനുമായുള്ള പ്രത്യേക അഭിമുഖത്തിന്‍റെ പൂർണരൂപം രാവിലെ 9.30 ന് ഏഷ്യാനെറ്റ് ന്യൂസിൽ കാണാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചെങ്ങന്നൂരിൽ വൻ കഞ്ചാവ് വേട്ട, അരക്കോടിയുടെ ഉൽപ്പന്നവുമായി തമിഴ്‌നാട് സ്വദേശികൾ പിടിയിൽ
പോരാട്ടം യുഡിഎഫും എൻഡിഎയും തമ്മിൽ, സിപിഎമ്മിന് റോള്‍ ഇല്ലെന്ന് എപി അബ്ദുള്ളക്കുട്ടി