പ്രണയം നടിച്ചുള്ള മതപരിവര്‍ത്തനത്തില്‍ ആശങ്ക, കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണം: എൻഎസ്എസ്

Published : Sep 13, 2021, 01:18 PM ISTUpdated : Sep 13, 2021, 01:27 PM IST
പ്രണയം നടിച്ചുള്ള മതപരിവര്‍ത്തനത്തില്‍ ആശങ്ക, കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണം: എൻഎസ്എസ്

Synopsis

രാജ്യദ്രോഹപരമായ ഇത്തരം പ്രവർത്തനം തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ വ്യക്തമാക്കി.

തിരുവനന്തപുരം: പ്രണയം നടിച്ച് നിർബന്ധിത മത പരിവർത്തനം നടക്കുന്നനത് ആശങ്ക ജനകമെന്ന് എന്‍എസ്‍എസ്. ഇത്തരം പ്രവർത്തനങ്ങൾക്ക് ഏതെങ്കിലും മതത്തിൻ്റെയോ സമുദായത്തിൻ്റെയോ പരിവേഷം നൽകുന്നത് ശരിയല്ല. രാജ്യദ്രോഹപരമായ നടപടി സ്വീകരിക്കുന്നവരെ കണ്ടെത്തി അമർച്ച ചെയ്യേണ്ട ബാധ്യത കേന്ദ്ര -സംസ്ഥാന സർക്കാറുകൾക്കുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ വ്യക്തമാക്കി.

പ്രണയം നടിച്ചുള്ള നിർബന്ധിത മതപരിവ‍ർത്തനത്തിൽ വശംവദരാകാതിരിക്കാൻ സമുദായസംഘടനകൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണം. മതവിദ്വേഷത്തിനെതിരെ ജാതിമതഭേദമന്യെ എല്ലാവരും ഒന്നിക്കണമെന്നും എൻഎസ്എസ് പ്രസ്താവനയിലാവശ്യപ്പെട്ടു. മതവിദ്വേഷവും വിഭാഗീയതയും വളര്‍ത്തി രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന ഇത്തരം പ്രവണതകളെ തൂത്തെറിയാന്‍ ജാതിമതഭേദമെന്വെ കൂട്ടായി പരിശ്രമിക്കമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി, ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും
ഒരു പോസ്റ്റൽ ബാലറ്റിൽ ആര്‍ക്കും വോട്ടില്ല, ബിജെപി എൽഡിഎഫിനോട് തോറ്റത് ഒരു വോട്ടിന്, പൂമംഗലം പഞ്ചായത്തിൽ സൂപ്പര്‍ ക്ലൈമാക്സ്