കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; സി ബി ഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് മാറ്റി

By Web TeamFirst Published Sep 13, 2021, 12:56 PM IST
Highlights

100 കോടി രൂപയുടെ തട്ടിപ്പ് നടന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. വായ്‌പ്പാ തട്ടിപ്പ് ഗുരുതരമെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ട് ഉണ്ട്. നൂറ് കോടിയിൽ പരിമിതപ്പെടുന്നതല്ല തട്ടിപ്പ് എന്നാണ് വിലയിരുത്തൽ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി ബി ഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് മാറ്റി. പത്ത് ദിവസത്തിനു ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി. സർക്കാർ സത്യവാങ്മൂലത്തിനുള്ള മറുപടി നൽകാൻ കൂടുതൽ സാവകാശം വേണം എന്ന് ഹർജികാരൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഹർജി പരി​ഗണിക്കുന്നത് മാറ്റിയത്.

100 കോടി രൂപയുടെ തട്ടിപ്പ് നടന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. വായ്‌പ്പാ തട്ടിപ്പ് ഗുരുതരമെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ട് ഉണ്ട്. നൂറ് കോടിയിൽ പരിമിതപ്പെടുന്നതല്ല തട്ടിപ്പ് എന്നാണ് വിലയിരുത്തൽ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!