
തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്‍റെ വിവാദ ഗണപതി പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് എന്‍എസ്എസ്.നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും.
താലൂക്ക് യൂണിയനുകൾക്ക് ജനറൽ സെക്രട്ടറി നിർദേശം നൽകി. പരാമർശം പിൻവലിക്കണം എന്ന ആവശ്യത്തിൽ ഉറച്ചുനില്‍ക്കുന്നുവെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി.പ്രകോപനം പാടില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.ഗണപതി എന്നത് മിത്ത് ആണെന്നും ശാസ്ത്രീയമായ ഒന്നല്ല എന്നുമുള്ള ഷംസീറിന്‍റെ പരാമര്‍ശം വിശ്വാസികളെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഇത്തരം പ്രസ്താവന ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും യോജിച്ചതല്ല.പരാമര്‍ശം പിന്‍വലിച്ച് സ്പീക്കര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ യുക്തമായ നടപടി സ്വീകരിക്കണം.നാളെ വിശ്വാസ സംരക്ഷണ ദിനാചരണത്തിന്‍റെ ഭാഗമായി ഗണപതി ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തണം. ഇതിന്‍റെ പേരില്‍ മതവിദ്വേഷജനകമായി യാതൊരു നടപടിയും ഉണ്ടാകരുതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.