ജനങ്ങളെ ജാതീയമായി വേര്‍തിരിച്ച് അധികാരവര്‍ഗം രാഷ്ട്രീയമുതലെടുപ്പ് നടത്തുകയാണെന്ന് എന്‍എസ്എസ്

By Web TeamFirst Published Oct 31, 2019, 12:07 PM IST
Highlights

ജാതി ചോദിക്കരുത് മതം ചോദിക്കരുതെന്ന് പറയുന്ന അധികാരവർഗം തന്നെ ജനങ്ങളെ സവർണരെന്നും അവർണരെന്നും വേർതിരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണെന്ന് സുകുമാരന്‍ നായര്‍.

പെരുന്ന: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പരോക്ഷമായി വിമര്‍ശിച്ച് എന്‍എസ്എസ്. ജനങ്ങളെ ജാതീയമായി വേര്‍തിരിച്ച് അധികാരവര്‍ഗം രാഷ്ട്രീയമുതലെടുപ്പ് നടത്തുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. 

ജാതി ചോദിക്കരുത് മതം ചോദിക്കരുതെന്ന് പറയുന്ന അധികാരവർഗം തന്നെ ജനങ്ങളെ സവർണരെന്നും അവർണരെന്നും വേർതിരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണെന്നാണ് സിപിഎമ്മിനെ പരോക്ഷമായി സൂചിപ്പിച്ച്  സുകുമാരൻ നായർ പറഞ്ഞത്. എന്‍എസ്എസ് പതാക ദിന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുകുമാരൻ നായർ.  എൻഎസ്എസിന്റെ പതാക ദിന പ്രതിജ്ഞയ്ക്ക് ഇക്കാരണം കൊണ്ടു തന്നെ പ്രസക്തിയേറുകയാണെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. 
 

click me!