
ചങ്ങനാശ്ശേരി: വിശ്വാസസംരക്ഷണത്തിനായി എടുത്ത നടപടികളെക്കുറിച്ച് യുഡിഎഫ് നൽകിയ വിശദീകരണത്തിൽ സന്തോഷം പ്രകടിപ്പിച്ച് എൻഎസ്എസ്. ആചാരസംരക്ഷണത്തിനായി എന്തു ചെയ്തു എന്ന മുന്നണികളോടുള്ള ചോദ്യത്തിന് യുഡിഎഫ് നൽകിയ വിശദീകരണം സ്വാഗതം ചെയ്യുന്നതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ആചാരസംരക്ഷണത്തിനായി പി വിൻസന്‍റ് എംഎൽഎ രണ്ട് തവണ കേരള നിയമസഭയിൽ ബിൽ അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അനുമതി കിട്ടിയില്ലെന്നും വിശ്വാസ സംരക്ഷണത്തിനായി എൻ.കെ.പ്രേമചന്ദ്രൻ അവതരിപ്പിച്ച ബില്ലിന് പാർലമെൻ്റിലും അവതരണാനുമതി ലഭിച്ചില്ലെന്നും നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
വിശ്വാസസംരക്ഷണത്തിനായി മുന്നണികൾ ഒന്നും ചെയ്തില്ലെന്ന എൻഎസ്എസ് വിമർശനത്തിന് മറുപടിയായാണ് ചെന്നിത്തല യുഡിഎഫ് ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കിയത്. ഈ വിശദീകരണമാണ് എൻഎസ്എസ് ഇപ്പോൾ അംഗീകരിക്കുന്നതായി പറയുന്നത്. വിശ്വാസ സംരക്ഷണത്തിൽ എൻഎസ്എസ് എന്നും വിശ്വാസികൾക്കൊപ്പമാണെന്നും അതിൽ രാഷ്ട്രീയമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam