നമ്പർ പ്ലേറ്റ് മറച്ച ബൈക്കിലെത്തി, നടുറോഡിൽ യുവതിക്ക് നേരെ ന​ഗ്നതാ പ്രദർശനം; യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

Published : Jul 02, 2023, 10:37 PM ISTUpdated : Jul 02, 2023, 10:52 PM IST
നമ്പർ പ്ലേറ്റ് മറച്ച ബൈക്കിലെത്തി, നടുറോഡിൽ യുവതിക്ക് നേരെ ന​ഗ്നതാ പ്രദർശനം; യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

Synopsis

അശ്ലീല പ്രദർശനം നടത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. 

കോട്ടയം: കോട്ടയം ചിങ്ങവനത്തിനടുത്ത് പരുത്തുംപാറയിൽ നടുറോഡിൽ  നഗ്നത പ്രദർശനം നടത്തിയ ആൾ യുവതിയുടെ ഇടപെടലിനെ തുടർന്ന് പോലീസിന്റെ പിടിയിലായി. വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം. ഇടവഴിയിൽ നമ്പർ പ്ലേറ്റ് പാതി മറച്ച ബൈക്കിൽ ഇരുന്നാണ് മധ്യവയസ്കനായ ഒരാൾ നഗ്നത പ്രദർശനം നടത്തിയത്. ഈ സമയം ബന്ധു വീട്ടിലേക്ക് പോവുകയായിരുന്ന യുവതി നഗ്നത പ്രദർശനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും നാട്ടുകാരെ വിളിച്ചുകൂട്ടാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ നഗ്നത പ്രദർശനം നടത്തിയ ആൾ ബൈക്കുമായി രക്ഷപ്പെട്ടു.പിന്നീട് ബന്ധുക്കൾ മുഖേന യുവതി ചിങ്ങവനം പോലീസിനെ വിവരം അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് നഗ്നത പ്രദർശനം നടത്തിയ ആളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് ചിങ്ങവനം പോലീസ് അറിയിച്ചു.+

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സംഘടനകളിൽ സർക്കാരിന്റെ പൊളിച്ചുപണി, ഇനി രണ്ട് സംഘടനകൾ മാത്രം, ഡിജിപിക്കും സർക്കാരിനും പരാതി നൽകി നിലവിലെ ഭാരവാഹികൾ
വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും