
തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിലെ കോച്ചുകളുടെ എണ്ണം കൂട്ടി. 14 കോച്ചുകളില്‍ നിന്ന് 18 കോച്ചുകളായാണ് ഉയര്‍ത്തിയിരിക്കുന്നത്. മലയാളികൾക്ക് റെയിൽവേയുടെ ഓണ സമ്മാനമായി 4 അധിക കോച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതലാണ് കോച്ചുകളുടെ എണ്ണം കൂടുക. ആലപ്പുഴ വഴിയുള്ള വന്ദേ ഭാരത് ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണമാണ് കൂട്ടിയത്. ദൂരയാത്രകൾക്ക് വലിയ രീതിയില്‍ മലയാളികൾ വന്ദേ ഭാരത് ട്രെയിന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സമയം നഷ്ടപ്പെടുത്താതെ യാത്ര ചെയ്യാം എന്നതാണ് പ്രധാന പ്രത്യേകതയും ഉപകാരവുമായി യാത്രക്കാര്‍ പറയുന്നത്.
കൂടാതെ വന്ദേ ഭാരതിലെ വൃത്തിയും സൗകര്യങ്ങളും വലിയ രീതിയില്‍ യാത്രക്കാരുടെ യാത്ര സുഖകരമാക്കും. എന്നാല്‍ മിക്കപ്പോഴും, പ്രത്യേകിച്ച് ഓണം പോലുള്ള സീസണുകളില്‍ ടിക്കറ്റ് ലഭിക്കുക വളരെ പ്രയാസമാണ്. ഈ സന്ദര്‍ഭത്തിലാണ് കോച്ചുകളുടെ എണ്ണം കൂട്ടാന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam