മലബാർ മേഖലയിൽ കോളേജുകളുടെ എണ്ണം കൂട്ടണം; ട്രാൻസ്ജെൻഡർ സീറ്റ് വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശ

Published : Aug 09, 2022, 11:20 AM ISTUpdated : Aug 09, 2022, 11:22 AM IST
മലബാർ മേഖലയിൽ കോളേജുകളുടെ എണ്ണം കൂട്ടണം; ട്രാൻസ്ജെൻഡർ  സീറ്റ് വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശ

Synopsis

ഗവേഷണത്തിൽ എസ് സി,എസ് ടി സംവരണം ഉറപ്പാക്കണം. ട്രാൻസ് ജെൻഡർ , ഭിന്നശേഷി വിദ്യാർത്ഥികൾക്കും സീറ്റുകൾ വർദ്ധിപ്പിക്കണമെന്നും ശുപാര്‍ശയിലുണ്ട്. 

തിരുവനന്തപുരം: മലബാർ മേഖലയിൽ കോളേജുകളുടെ എണ്ണം കൂട്ടണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്‍റെ ശുപാർശ. നിലവിലെ കോഴ്സുകളുടെ സീറ്റ് വർദ്ധിപ്പിക്കണം. ഗവേഷണത്തിൽ എസ് സി,എസ് ടി സംവരണം ഉറപ്പാക്കണം. ട്രാൻസ് ജെൻഡർ , ഭിന്നശേഷി വിദ്യാർത്ഥികൾക്കും സീറ്റുകൾ വർദ്ധിപ്പിക്കണമെന്നും ശുപാര്‍ശയിലുണ്ട്. 

ജനസംഖ്യയിൽ 18 - 23 നും ഇടയിൽ പ്രായമുള്ള 60 ശതമാനം പേർക്ക് പത്ത് വർഷത്തിനുള്ളിൽ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കണം. 2036 ൽ ഇത് 75 ശതമാനമാക്കണം. എല്ലാ സർവകലാശാലകൾക്കും പൊതു അക്കാദമിക് കലണ്ടർ ഉറപ്പാക്കണം. ഗസ്റ്റ് ലക്ചറർമാരെ ഒഴിവാക്കി സ്ഥിരം നിയമനം നടത്തണമെന്നും ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്‍റെ  ശുപാർശയില്‍ പറയുന്നു. കോളേജ് അധ്യാപകരുടെ പെൻഷൻ പ്രായം 60 ആക്കണമെന്നും ശുപാർശയുണ്ട്. 

മുന്‍ വൈസ് ചാന്‍സലര്‍ ശ്യാം പി മേനോന്‍റെ അധ്യക്ഷതയിലുള്ള പരിഷ്കരണ കമ്മീഷന്‍റെ ശുപാര്‍ശകളാണ് ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇതിന്മേല്‍ വിശദമായ ചര്‍ച്ച രണ്ടുദിവസമായി ഉണ്ടാകും. ഇതിനു ശേഷമായിരിക്കും ഏതൊക്കെ കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന് തീരുമാനിക്കുക.  

Read Also; കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനം; എംപി ക്വാട്ടയടക്കം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിന്  എംപി ക്വാട്ടയടക്കം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. റദ്ദാക്കിയ ക്വാട്ടകൾ പുനസ്ഥാപിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ  നൽകിയ അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി. എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. 

എല്ലാ അധ്യയനവർഷവും ഓരോ എംപിമാർക്കും പത്ത് സീറ്റുകളും വിദ്യാലയ സമിതി ചെയർമാൻമാർക്ക് രണ്ടു സീറ്റുകളും അനുവദിച്ചിരുന്നത്  കേന്ദ്ര സർക്കാർ റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് ചില വിദ്യാർഥികൾ ഹര്‍ജി നല്‍കിയിരുന്നു.  ഈ ഹര്‍ജിയിന്മേല്‍ ക്വാട്ടകൾ പുനസ്ഥാപിക്കാൻ സിംഗിൾബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് അപ്പീൽ നൽകിയത്. 

Read Also: വിവാദങ്ങളൊഴിയുന്നില്ല; പ്രിയ വർഗീസിന്റെ ഡെപ്യൂട്ടേഷൻ നീട്ടി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്