ആശങ്ക അകലുന്നില്ല; ഇന്ന് സമ്പർക്കരോ​ഗികൾ 971, ഉറവിടമറിയാത്തത് 79

By Web TeamFirst Published Aug 5, 2020, 6:28 PM IST
Highlights

തിരുവനന്തപുരത്ത് ഇന്ന് സ്ഥിരീകരിച്ച 274ൽ 248ഉം സമ്പർക്കരോഗബാധിതരാണ്. പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങളിൽ രോഗവ്യാപന സാധ്യത കുറയുന്നുണ്ടെങ്കിലും അപകടാവസ്ഥ കുറഞ്ഞിട്ടില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 1195ൽ 971 ആളുകൾക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്. ഇതിൽ 79 കൊവിഡ് കേസുകൾ ഉറവിടമറിയാത്തതാണ്. 13 ആരോ​ഗ്യപ്രവർത്തകർക്കും ഇന്ന് രോ​ഗം സ്ഥിരീകരിച്ചു. 

തിരുവനന്തപുരത്ത് ഇന്ന് സ്ഥിരീകരിച്ച 274ൽ 248ഉം സമ്പർക്കരോഗബാധിതരാണ്. പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങളിൽ രോഗവ്യാപന സാധ്യത കുറയുന്നുണ്ടെങ്കിലും അപകടാവസ്ഥ കുറഞ്ഞിട്ടില്ല. കാസർകോട് ഇന്ന് റിപ്പോർട്ട് ചെയ്ത 128ൽ 119 കൊവിഡ‍് കേസുകളും സമ്പർക്കത്തിലൂടെ ഉണ്ടായതാണ്. കൊല്ലത്ത് ഇന്ന് രോ​ഗം സ്ഥിരീകരിച്ച 30ൽ 19 പേരും സമ്പർക്കരോ​ഗികളാണ്. 

പാലക്കാട് 41 പേർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ 16 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്. തൃശ്ശൂരിൽ 86ൽ 70ഉം സമ്പർക്കരോ​ഗികളാണ്. ഇടുക്കിയിൽ 39 പേർക്കാണ് പുതിയതായി രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ 33ഉം സമ്പർക്കത്തിലൂടെ രോ​ഗബാധ ഉണ്ടായതാണ്. കോട്ടയം ജില്ലയില്‍ 51 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചതില്‍ 38 പേര്‍ സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരാണ്.

പത്തനംതിട്ട ജില്ലയിൽ തെരുവിൽ അലഞ്ഞുനടക്കുന്ന സ്ത്രീക്കും ദന്തൽ ക്ലിനിക്കിലെ സ്ത്രീക്കും ഉറവിടം വ്യക്തമായിട്ടില്ല. അതിനാൽ ഉറുമുറ്റത്ത് ലിമിറ്റഡ് ക്ലസ്റ്ററുണ്ടായി. എറണാകുളത്തെ ആലുവ ക്ലസ്റ്ററിലും ഫോർട്ട് കൊച്ചി മേഖലയിലും രോഗവ്യാപനം തുടരുന്നു. അങ്കമാലി, തൃക്കാക്കര, ഇടപ്പള്ളി മേഖലകളിലും കഴിഞ്ഞ ദിവസം കൂടുതൽ പേർക്ക് രോഗം കണ്ടെത്തി. പട്ടാമ്പി ക്ലസ്റ്ററിനു പുറത്തു സമ്പർക്കരോ​ഗ​ഗബാധിതരുടെ എണ്ണം കൂടുന്നത് ആശങ്കയാണ്. 

click me!