കാഞ്ഞങ്ങാട് ജീവനൊടുക്കാൻ ശ്രമിച്ച നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ നില അതീവ ഗുരുതരം; എസ്എഫ്ഐ മാർച്ചിൽ സംഘർഷം

Published : Dec 09, 2024, 12:59 PM IST
കാഞ്ഞങ്ങാട് ജീവനൊടുക്കാൻ ശ്രമിച്ച നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ നില അതീവ ഗുരുതരം; എസ്എഫ്ഐ മാർച്ചിൽ സംഘർഷം

Synopsis

കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

കാഞ്ഞങ്ങാട്: നഴ്സിംഗ് വിദ്യാർത്ഥിനി ചൈതന്യയുടെ ആത്മഹത്യാ ശ്രമത്തിൽ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ  സംഘർഷം. ആശുപത്രിയിലേക്ക് തള്ളികയറാൻ ശ്രമിച്ചവരെ  പിരിച്ചുവിടാൻ പോലീസ്  ലാത്തിചാർജ് നടത്തി. രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും ഒരു പോലീസുകാരനും ലാത്തിചാർജ്ജിൽ പരിക്കേറ്റു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ചേരിപ്പാടി മാർച്ച് ഉദ്ഘാടനം ചെയ്തു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി. പ്രശ്നം ചർച്ച ചെയ്യാൻ  വൈകിട്ട് മൂനിന് ഡിവൈഎസ്‌പി വിദ്യാർഥികളെയും മാനേജ്മെൻ്റ് പ്രതിനിധികളെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഹോസ്റ്റൽ മുറിയിൽ  ആത്മഹത്യയ്ക്ക് ശ്രമിച്ച ചൈതന്യയുടെ നില അതീവ ഗുരുതരം തുടരുന്നു.

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം