
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്ത് ബിജെപി അംഗം ഒ രാജഗോപാൽ. രാഷ്ട്രീയവും രാഷ്ട്രവും രണ്ടും രണ്ടാണ്. താൽകാലിക രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടിയാകരുത് പൗരത്വ നിയമ ഭേദഗതി പോലെ രാഷ്ട്ര സംബന്ധമായ വിഷയങ്ങളിൽ അഭിപ്രായങ്ങൾ പറയാനെന്ന് എന്ന് ഒ രാജഗോപാൽ പറഞ്ഞു .
പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങൾക്കെതിരെ ആണ് എല്ലാവരും പറയുന്നത്. മുസ്ലീമായ അബ്ദുൾകലാമിനെ രാഷ്ട്രപതിയാക്കിയത് ബിജെപി ആണെന്ന് ഓര്‍ക്കണമെന്നും ഒ രാജഗോപാൽ നിയമസഭയിൽ പറഞ്ഞു. രാജ്യത്ത് പലരും വരും. അവര്‍ക്കെല്ലാം പൗരത്വം നൽകാനാകില്ല. പൗരത്വം എന്നാൽ അത് ഒരു അധികാരം കൊടുക്കലാണ്, ജാതിക്കും മതത്തിനും അതീതമാണ് അതെന്നും തെറ്റായി വ്യാഖ്യാനിക്കുന്നവരാണ് നിയമ ഭേദഗതിയെ എതിര്‍ക്കുന്നതെന്നും ഒ രാജഗോപാൽ പറഞ്ഞു"
ഇന്ന് വീരവാദം പറയുന്നവരാണ് മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ചതെന്ന ഒ രാജഗോപാൽ പറഞ്ഞതോടെ സഭയിൽ മറ്റ് അംഗങ്ങൾ ബഹളം വച്ചു. ബിജെപിയെ സംബന്ധിച്ചിടത്തോളം ഭരണഘടനയുടെ അടിസ്ഥാനത്തിൽ മാത്രമാണ് നടപടികൾ എടുക്കുന്നത്. ഭരണഘടനായാണ് വിശുദ്ധ ഗ്രന്ധം എന്ന് നരേന്ദ്രമോദി തന്നെ പറഞ്ഞിട്ടുണ്ട്. അതിനെ തെറ്റായി വ്യാഖ്യാപിക്കാൻ ശ്രമിക്കുന്നത് സങ്കുചിത രാഷട്രീയ താൽപര്യത്തിന് വേണ്ടിയാണ്. അല്ലാതെ രാഷ്ട്രത്തിന്‍റെ നൻമ ഉദ്ദേശിച്ചല്ലെന്നും ഒ രാജഗോപാൽ വിയോജന പ്രസംഗത്തിൽ നിലപാടെടുത്തു.
തുടര്‍ന്ന് വായിക്കാം: വിഷയം തെറ്റി പ്രതിഷേധം; നിയമസഭയില്‍ ഒ രാജഗോപാലിന് അമളി...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam