
തിരുവനന്തപുരം: കോൺഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂരിനെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ തോൽപ്പിക്കാൻ കഴിയില്ലെന്ന നിലപാട് തിരുത്തി മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാൽ. പ്രസ്താവന വാര്‍ത്തയായതിന് പിന്നാലെ പാര്‍ട്ടി നേതൃത്വം ഇടപെട്ടതോടെയാണ് ഒ രാജഗോപാൽ തിരുത്തിയത്. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെന്ന് മാധ്യമങ്ങളെ പഴിച്ചാണ് ഒ രാജഗോപാലിന്റെ തിരുത്ത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ശശി തരൂരിനെ തോൽപ്പിക്കാൻ ബിജെപിക്ക് സാധിക്കുമെന്നും ഫെയ്സ്ബുക്കിൽ പങ്കുവച്ച തിരുത്തിൽ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നത് ഇങ്ങനെ
ഇന്ന് തിരുവനന്തപുരത്ത് നടന്ന എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ അവാർഡ് ദാന ചടങ്ങിനിടയിൽ ഞാൻ നടത്തിയ പ്രസംഗത്തിൽ തിരു:എം പി ശശി തരൂരിനെക്കുറിച്ച് നടത്തിയ പരാമർശം ഞാനുദ്ദേശിച്ച അർത്ഥത്തിലല്ല മാധ്യമങ്ങൾ വ്യാഖ്യാനിച്ചത്.ഒന്നിൽ കൂടുതൽ തവണ വിജയിച്ചയാൾ എന്ന അർത്ഥത്തിലാണ് ഞാൻ സംസാരിച്ചത്.എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിലും,നരേന്ദ്ര മോഡി സർക്കാരിൻ്റെ പ്രവർത്തന മികവിലും പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്താൽ തിരുവനന്തപുരത്ത് ബി ജെ പിയ്ക്ക് വിജയിയ്ക്കുവാനുള്ള സാഹചര്യം നിലവിലുണ്ട്.മാത്രവുമല്ല നിലവിൽ ശ്രീ.തരൂരിൻ്റെ മണ്ഡലത്തിലെ സാന്നിദ്ധ്യവും നാമ മാത്രമാണ് എന്നത് അദ്ദേഹത്തിൻ്റെ സാധ്യതയെ പ്രതികൂലമായി ബാധിയ്ക്കും.ഒരു പാലക്കാട്ട് കാരനെന്ന നിലയ്ക്ക് ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണ് പ്രസ്തുത പ്രസംഗത്തിലുള്ളത്...ബിജെ പി ഇത്തവണ തിരുവനന്തപുരത്ത് വിജയിയ്ക്കും എന്നതാണ് എൻ്റെ വ്യക്തിപരവും, രാഷ്ട്രീയവുമായ നിലപാട്....
Asianet News Live | Malayalam News Live
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam