28 സമുദായങ്ങളെ എസ്ഇബിസി പട്ടികയിൽ ഉൾപ്പെടുത്തും, തീരുമാനം മന്ത്രിസഭാ യോഗത്തില്‍

Published : Feb 04, 2026, 09:29 PM IST
cabinet meeting -kerala

Synopsis

28 സമുദായങ്ങളെ എസ്.ഇ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒബിസി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും എന്നാൽ വിദ്യാഭ്യാസ അനുകൂല്യങ്ങൾക്കുള്ള എസ്ഇബിസി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതുമായ 28 സമുദായങ്ങളെ എസ്.ഇ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.പിന്നോക്ക വിഭാഗ കമ്മീഷന്‍റെ ഉപദേശം അംഗീകരിച്ചാണ് തീരുമാനം.

ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലേക്ക് സംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും അനുവദിക്കുന്നത് 1965 ലെ കുമാരപിള്ള കമീഷന്‍റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടവർക്കായിരുന്നു. അതുകൊണ്ടു തന്നെ ഈ 28 സമുദായങ്ങൾക്ക് വിദ്യാഭ്യാസ സംവരണ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സർക്കാർ, സംസ്ഥാന പിന്നാക്ക കമ്മീഷനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. തുടർന്ന് കമ്മീഷൻ നൽകിയ ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഇതോടെ 28 സമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കു കൂടി ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആനുകൂല്യങ്ങൾ അനുവദിക്കാനാകും.

എസ്ഇബിസി പട്ടികയിൽ ഉൾപ്പെടുത്തിയ വിഭാഗങ്ങൾ

1 . അമ്പലക്കാരൻ

2 അഞ്ചുനാടു വെള്ളാളർ

3 ദാസ

4 കോട്ടയാർ

5 കുമാര ക്ഷത്രിയ

6 കുന്നുവർ മന്നാടി

7 SIUC - നാടാർ

8 നായിഡു

9 കോടാങ്കി നായ്ക്കൻ

10 ഗൗണ്ടർ വിഭാഗത്തിലെ പുലവ / വേട്ടുവ / പടയ്യാച്ചി / കവലിയ

11 സേനൈ തലവർ , ഇളവന്ന്യാർ , ഇളവന്യ

12 തച്ചർ ( മരപ്പണിക്കാരായ )

13 തോൽ കൊല്ലൻസ്

14 മഹേന്ദ്ര മേദര

15 വിഷവൻ ( മലബാർ )

16 കമ്മാറ

17 . ചെട്ടികൾ - മൗണ്ടാടൻ - ഇടനാടൻ

18. എഴുത്തശ്ശൻ

19. കടച്ചി കൊല്ലൻ

20. കൊങ്കു നാവിതൻ , വേട്ടുവ നാവിതൻ , അടുത്തോൻ

21.കൊങ്കു വെള്ളാള ഗൗണ്ടർ വിഭാഗത്തിലെ - , നാട്ടു ഗൗണ്ടർ , വെള്ളാള ഗൗണ്ടർ , പാല ഗൗണ്ടർ , പൂശാൻ

ഗൗണ്ടർ , പാല വെള്ളാള ഗൗണ്ടർ

22. വടുക , വടുവ , വടുകർ , വടുവൻസ് , വടുഗൻഡ് ,

വടുകർസ് , വടുകാസ് , വടുകൻസ് ,

23. വാണിയൻസ്

24. യോഗീസ് , കുരുക്കൾ / ഗുരുക്കൾ , ചെട്ടിയാർ , ഹിന്ദു ചെട്ടി , പപ്പട ചെട്ടി

25. മലയ കണ്ടി ( മലമ്പാർ ഒഴികെ )

26. ശൈവ വെള്ളാളയിലെ ( ചേരക്കുള വെള്ളാള , കർ കർത്ത വെള്ളാള , ചോഴിയ വെള്ളാള , പിള്ളൈ

27. കണിയാർ

28. ഈഴവ

ഈ വിഭാഗങ്ങളുടെ ദീർഘകാലത്തെ നിവേദനങ്ങൾ പരിഗണിച്ചാണ് ഒ.ബി.സി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഇവർക്ക് വിദ്യാഭ്യാസ സംവരണ അനുകൂല്യങ്ങൾ നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മന്ത്രിസഭാ തീരുമാനം, അയ്യാ വൈകുണ്ഠ സ്വാമി മെമ്മോറിയൽ ലൈബ്രറി ആൻഡ് കൾച്ചറൽ സെന്റർ നിർമ്മിക്കാൻ ഭൂമി
അങ്കമാലി-എരുമേരി ശബരി പാത പദ്ധതി; 1900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും, തീരുമാനം മന്ത്രിസഭാ യോഗത്തിൽ