രാത്രി കനാൽ തകർന്നു, ഒഴുകിപ്പോയത് ബൈക്കും ഓട്ടോറിക്ഷയും ഉൾപ്പെടെ, വീടുകൾ കുറവായതിനാൽ വൻ ദുരന്തം ഒഴിവായി

Published : Mar 17, 2026, 09:53 AM IST
odanavattom kanal break farmland damage vehicles washed away kollam

Synopsis

ഓടനാവട്ടം കളപ്പിലയിൽ കനാൽ തകർന്ന് വൻ കൃഷിനാശം. രണ്ട് ബൈക്കും ഒരു ഓട്ടോ റിക്ഷയും ഒഴുകിപ്പോയി. ഞായറാഴ്ച രാത്രി 8.30 ഓടെ കളപ്പില വേട്ടക്കോട് നിരപ്പ് വിളയിലായിരുന്നു സംഭവം

കൊല്ലം: ഓടനാവട്ടം കളപ്പിലയിൽ കനാൽ തകർന്ന് വൻ കൃഷിനാശം. രണ്ട് ബൈക്കും ഒരു ഓട്ടോ റിക്ഷയും ഒഴുകിപ്പോയി. ഞായറാഴ്ച രാത്രി 8.30 ഓടെ കളപ്പില വേട്ടക്കോട് നിരപ്പ് വിളയിലായിരുന്നു സംഭവം. ഓയൂർ കൊട്ടിയം ഭാഗത്തേക്കും ചെന്നാപ്പാറ, കളപ്പില, നിരപ്പുവിള എന്നിവിടങ്ങളിലും വെള്ളമെത്തിക്കുന്ന കനാലിന്റെ നൂറു മീറ്ററോളം ഭാഗമാണ് തകർന്നത്. ഇതോടെ വെള്ളത്തിന്റെ ഗതി മാറി സമീപത്തെ വയലിലേക്ക് ശക്തിയോടെ കുത്തി ഒഴുകി. സമീപത്ത് വീടുകൾ കുറവായതിനാൽ വൻ ദുരന്തം ഒഴിവായി.

ഏക്കറുകണക്കിന് കൃഷി ഭാഗമാണ് വെള്ളത്തിലായത്. ആയിരക്കണക്കിന് വാഴകൾ വെള്ളം കയറി പൂർണമായും നശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയവരുടെ വാഹനങ്ങളാണ് ഒഴുക്കിൽപ്പെട്ടത്. പൂയപ്പള്ളി പൊലീസ് എത്തി കനാലി‌ന്‍റെ സമീപത്ത് നിന്നവരെ അകലേക്ക് മാറ്റി. കനാൽ ഭാഗങ്ങൾ ഇപ്പോഴും ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. കൊട്ടാരക്കര സദാനന്ദപുരത്തെ അനുബന്ധ കനാൽ അടച്ചതോടെയാണ് ഒഴുക്കിന്റെ ശക്തി കുറഞ്ഞത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം; രോ​ഗികളെ മാറ്റി, തീ നിയന്ത്രണ വിധേയമെന്ന് പൊലീസ്
കൊടുങ്ങല്ലൂരിൽ ബി ഗോപാലകൃഷ്ണന് സീറ്റില്ല; സ്ഥാനാർത്ഥി ട്വന്‍റി20യിലെ ഡോ. വര്‍ഗീസ് ജോര്‍ജ്