
പാലക്കാട്: കാഞ്ഞിരപ്പുഴ ഡാമിന്‍റെ റിസർവോയറിൽ ഓഫ് റോഡ് ജീപ്പ് ഇറക്കി അഭ്യാസ പ്രകടനം നടത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ സ്വദേശികളായ നാല് യുവാക്കളെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ജീപ്പ് വെള്ളത്തിലൂടെ ഓടിച്ചു കയറ്റുന്ന ദൃശ്യം പുറത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് നടപടി. പ്രളയം വന്നാൽ രക്ഷാദൗത്യത്തിന് ഇറങ്ങാൻ പരിശീലനം നടത്തിയതാണ് എന്ന് യുവാക്കളുടെ വിചിത്രവാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam