എസ്എപി ക്യാമ്പിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കി

By Web TeamFirst Published Sep 16, 2020, 7:34 PM IST
Highlights

എസ്എപി ക്യാമ്പിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കി. ഐജി ജി ലക്ഷ്മണ, മുൻ അസി. കമാൻഡന്റുമാരായിരുന്ന സുഭാഷ് ജോർജ്ജ്, റോയ് പി. ജോസഫ് എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. 

തിരുവനന്തപുരം: എസ്എപി ക്യാമ്പിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കി. ഐജി ജി ലക്ഷ്മണ, മുൻ അസി. കമാൻഡന്റുമാരായിരുന്ന സുഭാഷ് ജോർജ്ജ്, റോയ് പി. ജോസഫ് എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. 

ധനകാര്യ പരിശോധന വിഭാഗം നടത്തിയ പരിശോധനയില്‍ ക്യാമ്പിലേക്ക് പല സാധനങ്ങളും വാങ്ങിയതുവഴി സർക്കാരിന് നഷ്ടം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഐജി ലക്ഷമണ എസ്.എ.പി കമാണ്ടൻറായിരുന്നപ്പോഴുള്ള പരിശോധനയിലായിരുന്നു കണ്ടെത്തലുകള്‍. 

2,76,201 രൂപ ലക്ഷ്മണയും 37,878 രൂപ സുഭാഷ് ജോർജ്ജും 2196 രൂപ റോയ് പി.ജോസഫും സർക്കാരിലേക്ക് തിരിച്ചടച്ച സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. 

click me!