
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിൽ സര്‍ക്കാരിനും പൊലീസിനും എതിരെ പ്രതിഷേധം കടുക്കുമ്പോൾ പ്രതിരോധവുമായി ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ രംഗത്ത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിഎജി പരാമര്‍ശത്തിന്‍റെ പേരിൽ ഉദ്യോഗസ്ഥരെ കരുവാക്കുന്നുവെന്നാണ് ഐഎഎസ് ഐപിഎസ് അസോസിയേഷൻ സംയുക്ത പ്രസ്താവനയിൽ പറയുന്നത്.
ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങൾക്കും എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. കുടുംബത്തിന്‍റെ സ്വകാര്യതയെ പോലും മാനിക്കാതെയുള്ള കടന്നുകയറ്റങ്ങൾ സാക്ഷര സമൂഹത്തിന് അപമാനകരമാണ്. നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണമെന്നും സംയുക്തപ്രസ്താവനയിൽ പറയുന്നു. യുഡിഎഫ് സംഘം ഇന്നലെ ഐപിഎസ് വില്ല സന്ദര്‍ശിച്ചതിനെതിരെ ചില ഐപിഎസ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ നിലപാട് കടുപ്പിച്ചത്