കലോത്സവത്തിലെ അടുക്കളയിലും പരിശോധനക്കെത്തി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോ​ഗസ്ഥർ; സംസ്ഥാനത്താകെ കർശന പരിശോധന

Published : Jan 04, 2023, 02:31 PM ISTUpdated : Jan 04, 2023, 02:34 PM IST
കലോത്സവത്തിലെ അടുക്കളയിലും പരിശോധനക്കെത്തി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോ​ഗസ്ഥർ; സംസ്ഥാനത്താകെ കർശന പരിശോധന

Synopsis

കൂടാതെ വടകര, പേരാമ്പ്ര, കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിലും ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തുകയാണ്. 

കോഴിക്കോട്:  കലോത്സവ വേദിയുടെ അടുക്കളയിലും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന. ഫുഡ് സേഫ്റ്റി നോഡൽ ഓഫീസർ അർജുന്റെ നേതൃത്വത്തിലാണ് കലോത്സവ വേദിയിലെ അടുക്കള പരിശോധിക്കുന്നത്. കോഴിക്കോടിന്റെ വിവിധ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നാല് സ്ക്വാഡുകളായി തിരി‍ഞ്ഞ് പരിശോധന നടത്തുന്നുണ്ട്. കോട്ടയത്തെ ഭക്ഷ്യ വിഷബാധയുടെ അടിസ്ഥാനത്തിലാണ് ഈ പരിശോധന. ഇതിന്റെ ഭാ​ഗമായി തന്നെയാണ് ഭക്ഷ്യസുരക്ഷ വകുപ്പിലെ ഉദ്യോ​ഗാസ്ഥർ കലോത്സവത്തിന്റെ ഭക്ഷണം തയ്യാറാക്കുന്ന സ്ഥലത്തെത്തിയിരിക്കുന്നത്.

സ്ഥിരമായി ഇവിടെ പരിശോധന നടത്തുന്നുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. ഭക്ഷ്യ സുരക്ഷ വകുപ്പ് നോഡൽ ഓഫീസർ അർജുന്റെ നേതൃത്വത്തിലുള്ള നാലം​ഗസംഘമാണ് പരിശോധനക്കെത്തിയിരിക്കുന്നത്. ഇതിന് ശേഷം ന​ഗരത്തിലെ മറ്റ് സ്ഥലങ്ങളിലും പരിശോദന നടത്തുമെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചിട്ടുണ്ട്. കൂടാതെ വടകര, പേരാമ്പ്ര, കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിലും ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തുകയാണ്.

അതേ സമയം, കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിക്കാനിടയായ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രശ്മി രാജ് ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 29 നാണ് കോട്ടയം കിളിരൂർ സ്വദേശി രശ്മി രാജ് പാർക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ഇവർക്കൊപ്പം ഭക്ഷണം കഴിച്ച ഇരുപതോളം പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ഇപ്പോഴും ആശുപത്രികളിൽ കഴിയുകയാണ്. മരണത്തിന് കാരണമായത് ഏതു തരത്തിലുള്ള അണുബാധയാണ് ഏറ്റതെന്ന് സ്ഥിരീകരിക്കാൻ രാസപരിശോധനാ ഫലം ലഭിക്കണം. 

യുവതിയുടെ മരണത്തെ തുടർന്ന് സംസ്ഥാനത്തെ 429 ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 22 കടകൾ അടപ്പിച്ചു. 21 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി. 86 കടകൾക്ക് നോട്ടീസ് നൽകി. 52 കടകൾക്ക് നിലവാരം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം നോട്ടീസ് നൽകിയത്. തലസ്ഥാനത്ത് വ്യത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 8 ഹോട്ടലുകൾ അടപ്പിച്ചു. 3 ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി. മലപ്പുറത്ത് എട്ട് ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി. 

തൃശൂരിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം രണ്ട് സ്ക്വാഡുകളായി തിരിഞ്ഞ് 21 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. തൃശൂർ നഗര പ്രദേശത്തിനൊപ്പം പുതുക്കാട്, നാട്ടിക എന്നിവിടങ്ങളിലായി 21 ഹോട്ടലുകളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത നാല് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഹോട്ടലുടമകളോട് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിൽ ഹാജരാകാനും നിർദ്ദേശം നൽകി. അതിന് ശേഷമാവും പിഴ തുക തീരുമാനിക്കുക.

സംഗീത ശിൽപ വിവാദം: മുസ്ലിം വിരുദ്ധതയുടെ നേർച്ചിത്രം, സർക്കാരിന് ഒളിച്ചോടാനാവില്ലെന്ന് കെപിഎ മജീദ് 

 

 

PREV
click me!

Recommended Stories

തൃശൂർ മുതൽ കാസ‍ർകോട് വരെ നാളെ സമ്പൂർണ അവധി; രണ്ടാംഘട്ട വോട്ടെടുപ്പ് 7 ജില്ലകളിൽ, അറിയേണ്ടതെല്ലാം
ദിലീപ് അനുകൂല പ്രസ്താവന വേണ്ടിയിരുന്നില്ലെന്ന് സണ്ണി ജോസഫ്; 'അടൂർ പ്രകാശ് പറഞ്ഞതല്ല കോൺ​ഗ്രസ് നിലപാട്'