സംസ്ഥാന വ്യാപക പരിശോധന, കണ്ണൂർ നഗരത്തിൽ 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു; കൂടുതലും ചിക്കൻ വിഭവങ്ങൾ

Published : Jan 04, 2023, 02:29 PM ISTUpdated : Jan 04, 2023, 02:46 PM IST
സംസ്ഥാന വ്യാപക പരിശോധന, കണ്ണൂർ നഗരത്തിൽ 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു; കൂടുതലും ചിക്കൻ വിഭവങ്ങൾ

Synopsis

നഗര പരിധിയിൽ നടത്തിയ പരിശോധനയിൽ 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പിടിച്ചെടുത്തതിൽ കൂടുതലും അൽഫാം,  തന്തൂരി തുടങ്ങിയ ചിക്കൻ വിഭവങ്ങളാണ്. 

തിരുവനന്തപുരം / കണ്ണൂർ : കോട്ടയത്തെ നഴ്സ് ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാരംഭിച്ച പരിശോധന സംസ്ഥാനത്തെ ഹോട്ടലുകളിൽ ഇന്നും തുടരുന്നു. കണ്ണൂരിൽ കോർപ്പറേഷൻ  ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ വ്യാപക പരിശോധന നടത്തി. നഗര പരിധിയിൽ നടത്തിയ പരിശോധനയിൽ 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പിടിച്ചെടുത്തതിൽ കൂടുതലും അൽഫാം,  തന്തൂരി തുടങ്ങിയ ചിക്കൻ വിഭവങ്ങളാണ്. 

കണ്ണൂർ നഗരത്തിൽ മാത്രം 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. എം ആർ എ ബേക്കറി, എം വി കെ റസ്‌റ്റോറന്റ്, സെവൻത് ലോഞ്ച്, പ്രേമ കഫേ, സീതാപാനി ഹോട്ടൽ, ബർക്ക ഹോട്ടൽ, ഡി ഫിൻലാന്റ് ഹോട്ടൽ, ഹംസ ടീ ഷോപ്പ്, ഗ്രീഷ്മ ഹോട്ടൽ, മറാബി റസ്റ്റോറന്റ്, കൽപക ഹോട്ടൽ എന്നിങ്ങനെ 58 ഹോട്ടലുകളിൽ നിന്നാണ് ഭക്ഷ്യ വസ്തുക്കൾ പിടിച്ചത്. ഏഴ് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന. പുഴുവരിക്കുന്ന രീതിയിലുള്ള ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷണമാണ് പിടിച്ചെടുത്തതെല്ലാം. ഭക്ഷ്യവിഷബാധകൾ ആവർത്തിക്കുമ്പോഴും മതിയായ രീതിയിൽ ലാബ് പരിശോധനാ സംവിധാനം കേരളത്തിലില്ലെന്നത് തിരിച്ചടിയാണ്. 

ഭക്ഷ്യ സുരക്ഷ : സർക്കാർ പ്രഖ്യാപനകൾ ഇത്തവണയും കടലാസിൽ മാത്രം 

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുമെന്ന സർക്കാർ പ്രഖ്യാപനകൾ ഇത്തവണയും കടലാസിൽ മാത്രം ഒതുങ്ങി. കഴിഞ്ഞ മെയ് മാസം കാസർകോട് ചെറുവത്തൂരിൽ ഷവർമയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തോടെയാണ് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് വൻ പ്രഖ്യാപനങ്ങൾ നടത്തിയത്. എന്നാൽ പ്രഖ്യാപിച്ച നടപടികൾ ഒന്നും മാസങ്ങൾ പിന്നിട്ടിട്ടും പ്രാവർത്തികമായില്ല. സംസ്ഥാനത്തെ ആറു ലക്ഷം സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ 140 ഭക്ഷ്യസുരക്ഷാ ഓഫീസർമാർ മാത്രമാണിപ്പോഴുമുള്ളത്. 

'ഓപ്പറേഷൻ മൂൺലൈറ്റ്'; സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ ജി എസ് ടി വകുപ്പിന്‍റെ പരിശോധന

ശുചിത്വം, സൗകര്യങ്ങൾ, ഭക്ഷണ വില എന്നിവയുടെ അടിസ്ഥാനത്തിൽ ഹോട്ടലുകൾക്ക് റേറ്റിങ്, ആപ്പ് വഴി ഹോട്ടലുകളുടെ  റേറ്റിങ് നോക്കി പൊതുജനത്തിന് കയറാൻ കഴിയുന്ന സംവിധാനം, ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി അംഗീകരിച്ച ഏജൻസികളുടെ ഓഡിറ്റിങ്, ഹോട്ടലുകൾക്ക് തുടർച്ചയായ ഗുണനിലവാര പരിശോധനകൾ എന്നിങ്ങനെയായിരുന്നു അന്നത്തെ ഉറപ്പുകൾ. എന്നാൽ, എട്ടു മാസങ്ങൾക്കു ശേഷവും സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത 6 ലക്ഷം ഭക്ഷ്യവസ്തു വില്പന സ്ഥാപനങ്ങളിൽ ഇപ്പോൾ ഭക്ഷ്യസുരക്ഷ ലൈസൻസുള്ളത് 40000 ൽ താഴെ എണ്ണത്തിന് മാത്രമാണ്. 6 ലക്ഷം സ്ഥാപനങ്ങൾ പരിശോധിക്കാൻ ഫീൽഡിൽ 140 ഭക്ഷ്യസുരക്ഷാ ഓഫീസർമാർ മാത്രമാണുള്ളത്. പൊതുജനങ്ങൾക്ക് പരാതി പറയാനുള്ള ഓൺലൈൻ സംവിധാനം പ്രവർത്തിച്ചു തുടങ്ങാൻ ഇനിയും സമയമെടുക്കുമെന്നാണ് ഉദ്യോഗസ്ഥ തല വിശദീകരണം.

സംസ്ഥാനത്തെ 429 ഹോട്ടലുകളിൽ പരിശോധന; 21 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി, 22 കടകളടപ്പിച്ചു

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം