
കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ വയോധികന്റെ ജീർണ്ണിച്ച മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി. ഏരിയാപ്പള്ളി കദവാകുന്ന് കാര്യംപാതി വേലായുധൻ (70) ന്റെ മൃതദേഹമാണ് നാല് ദിവസം പഴകിയ നിലയിൽ കണ്ടെത്തിയത്.
മുറിയിലെ കട്ടിലിനു മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. മനോവൈകല്യമുള്ള ഭാര്യ അമ്മിണിയും, മകൻ ഗംഗാധരനുമാണ് വീടിനകത്ത് താമസിച്ചിരുന്ന മറ്റുള്ളവർ. വേലായുധൻ മരിച്ച കാര്യം ഇവർ ആരോടും പറഞ്ഞിരുന്നില്ല. വേലായുധനെ കാണാതിരുന്നതിനെ തുടർന്ന് അയൽവാസി വീട്ടിലെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam