നഗരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിയമവിരുദ്ധമായി റദ്ദാക്കിയ വാർദ്ധക്യകാല പെൻഷൻ കുടിശ്ശിക 3 മാസത്തിനകം നൽകണം: മനുഷ്യാവകാശ കമ്മീഷൻ

Published : Sep 15, 2025, 06:52 PM IST
Pension

Synopsis

നഗരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി റദ്ദാക്കിയ വാർദ്ധക്യകാല പെൻഷൻ കുടിശ്ശിക 5 ഗഡുക്കളായി നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. 2016 ഒക്ടോബർ മുതൽ 2020 ഡിസംബർ വരെയുള്ള കുടിശ്ശികയാണ് നൽകേണ്ടത്. 

തിരുവനന്തപുരം: നഗരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി 2016 ഒക്ടോബറിൽ റദ്ദാക്കിയ വാർദ്ധക്യകാല പെൻഷൻ കുടിശ്ശിക 5 ഗഡുക്കളായി നൽകാൻ തദ്ദേശസ്വയം ഭരണവകുപ്പ് സെക്രട്ടറി മൂന്നാഴ്ചക്കകം അനുമതി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. 2022 ഒക്ടോബർ 7 ലെ 174/2022 സർക്കാർ ഉത്തരവ് പ്രകാരം പെൻഷൻ കുടിശിക വ്യക്തിഗതമായി അനുവദിക്കാൻ കഴിയില്ലെന്ന നഗരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ വാദം കമ്മീഷൻ അംഗീകരിച്ചില്ല. കാരണം സർക്കാർ ഉത്തരവിന് വർഷങ്ങൾക്ക് മുമ്പാണ് പരാതിക്കാരനായ കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വേദനായകന്റെ പെൻഷൻ പഞ്ചായത്ത് റദ്ദാക്കിയത്. കുടിശിക നൽകാൻ കമ്മീഷൻ ഉത്തരവ് നൽകിയതും സർക്കാർ ഉത്തരവിന് മുമ്പാണ്.എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മുൻകാല പ്രാബല്യത്തോടെ ആനുകൂല്യം എടുത്തുകളയുന്നത് നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.

കമ്മീഷൻ ഉത്തരവ് നടപ്പാക്കുന്നതിന്, 2016 ഒക്ടോബർ മുതൽ 2020 ഡിസംബർ വരെയുള്ള ക്ഷേമപെൻഷൻ കുടിശിക അനുവദിക്കുന്നതിനുള്ള സർക്കാർ ഉത്തരവിനായി സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരന് മാസാമാസം നൽകേണ്ട ക്ഷേമപെൻഷൻ നൽകിതുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം