ഹാളിൽ മലമൂത്ര വിസർജനം നടത്തി; മാവേലിക്കരയിൽ വയോധികയ്ക്ക് ഹോം നഴ്‍സിന്‍റെ ക്രൂരമർദ്ദനം, തുടയെല്ല് പൊട്ടി

Published : Mar 11, 2021, 11:30 PM ISTUpdated : Mar 11, 2021, 11:31 PM IST
ഹാളിൽ മലമൂത്ര വിസർജനം നടത്തി; മാവേലിക്കരയിൽ വയോധികയ്ക്ക്  ഹോം നഴ്‍സിന്‍റെ ക്രൂരമർദ്ദനം,  തുടയെല്ല് പൊട്ടി

Synopsis

ഡൈനിങ്ങ് ഹാളിൽ വെച്ച് മലമൂത്ര വിസർജനം നടത്തിയതിന് വിജയമ്മയെ വടി കൊണ്ട് അടിച്ചും കുത്തിയുമാണ് ഹോംനഴ്സ് മര്‍ദ്ദിച്ചത്. മർദ്ദനത്തിൽ വിജയമ്മയുടെ തുടയെല്ല് പൊട്ടിയിരുന്നു.

ആലപ്പുഴ: മാവേലിക്കരയിൽ വയോധികയ്ക്ക്  ഹോം നഴ്‍സിന്‍റെ ക്രൂര മർദ്ദനം. 78 കാരിയായ ചെട്ടികുളങ്ങര സ്വദേശി വിജയമ്മയാണ് മർദ്ദനത്തിന് ഇരയായത്. ഡൈനിങ്ങ് ഹാളിൽ വെച്ച് മലമൂത്ര വിസർജനം നടത്തിയതിന് വിജയമ്മയെ വടി കൊണ്ട് അടിച്ചും കുത്തിയുമാണ് ഹോംനഴ്സ് മര്‍ദ്ദിച്ചത്.

മർദ്ദനത്തിൽ വിജയമ്മയുടെ തുടയെല്ല് പൊട്ടിയിരുന്നു. എന്നാല്‍ വീണ് പരിക്ക് പറ്റിയെന്നാണ് ഹോം നഴ്സ് ആദ്യം പറഞ്ഞത്. സംശയം തോന്നി മകൻ സിസിടിവി  ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഫെബ്രുവരി 20 ന് നടന്ന മർദ്ദനം പുറത്തറിഞ്ഞത്. സംഭവത്തിൽ ഹോം നഴ്സ് കട്ടപ്പന സ്വദേശി ചെമ്പനാൽ ഫിലോമിന യെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എലപ്പുള്ളി ബ്രൂവറി; പല വസ്തുതകളും ശരിയല്ലെന്ന് ഹൈക്കോടതി, ഉത്തരവിലെ കൂടുതൽ വിശദാംശങ്ങള്‍ പുറത്ത്
പാരഡി ഗാന വിവാദം; 'പാർട്ടി പാട്ടിന് എതിരല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല', പ്രതികരിച്ച് രാജു എബ്രഹാം