കരൾ രോഗിയായ വൃദ്ധന് കേരളത്തിലേക്ക് പുറപ്പെടാൻ അനുമതി; നാളെ യാത്ര തിരിക്കും

Published : May 01, 2020, 10:33 PM ISTUpdated : May 01, 2020, 10:37 PM IST
കരൾ രോഗിയായ വൃദ്ധന് കേരളത്തിലേക്ക് പുറപ്പെടാൻ അനുമതി; നാളെ യാത്ര തിരിക്കും

Synopsis

കഴിഞ്ഞ ദിവസം ഗുജറാത്ത് സർക്കാരിന്‍റെ അനുമതിയോടെ കേരളത്തിലേക്ക് പത്ഭനാഭന് യാത്ര തിരിച്ചിരുന്നെങ്കിലും മഹാരാഷ്ട്രയിലേക്ക് പ്രവേശിപ്പിക്കാതെ പൊലീസ് തിരികെ അയയ്ക്കുകയായിരുന്നു.

മഹാരാഷ്ട്ര: കേരളത്തിലേക്ക് യാത്രാ അനുമതി ലഭിക്കാതെ ഗുജറാത്തിൽ കുടുങ്ങിയ കരൾ രോഗിയായ 67കാരന് ഒടുവിൽ ആശ്വാസം. കണ്ണൂർ കളക്ടർ യാത്രാ അനുമതി പത്രം നൽകിയതോടെ തലശേരി സ്വദേശിയായ പത്ഭനാഭന് നാളെ കേരളത്തിലേക്ക് യാത്ര തിരിക്കും. 

കഴിഞ്ഞ ദിവസം ഗുജറാത്ത് സർക്കാരിന്‍റെ അനുമതിയോടെ കേരളത്തിലേക്ക് പത്ഭനാഭന് യാത്ര തിരിച്ചിരുന്നെങ്കിലും മഹാരാഷ്ട്രയിലേക്ക് പ്രവേശിപ്പിക്കാതെ പൊലീസ് തിരികെ അയയ്ക്കുകയായിരുന്നു. കേരളത്തിൽ നിന്നുള്ള അനുമതി പത്രമില്ലെന്ന സാങ്കേതിക വാദമുയർത്തിയായിരുന്നു നടപടി. 

ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥയിൽ സുരേന്ദ്ര നഗർ ജില്ലയിലെ ഒരു ആശുപത്രിയിൽ ഒറ്റയ്ക്ക് കഴിയുന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. സുരേന്ദ്ര നഗറിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായ പത്ഭനാഭൻ എട്ട് വർഷമായി ഒറ്റയ്ക്കാണ് കഴിയുന്നത്. ഗുജറാത്തിൽ ബന്ധുക്കളാരും ഇല്ല. 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം