
കണ്ണൂർ: പ്രഭാത സവാരിക്കിടെ(morning walk) കാട്ടുപോത്തിൻ്റെ (wilf buffalo)കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടു(death). കണ്ണൂർ കറ്റ്യാട് സ്വദേശി പുത്തലത്ത് ഗോവിന്ദൻ (95)ആണ് കൊല്ലപ്പെട്ടത്.ഗുരുതമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശേരിയിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
കശാപ്പിന് കൊണ്ടുവന്ന പോത്ത് വിരണ്ടോടി; തളച്ചത് ആറ് മണിക്കൂറിനൊടുവില്‍, ഒരാള്‍ക്ക് പരിക്ക്
കൊടിയത്തൂരില്‍ കശാപ്പിനായി കെട്ടിയിട്ട പോത്ത് (Buffallo) വിരണ്ടോടി ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. ആറ് മണിക്കൂര്‍ ശ്രമത്തിനൊടുവിവിലാണ് പോത്തിനെ തളച്ചത്. തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരന് പരിക്കേറ്റു (Injured). കൊടിയത്തൂര്‍ (Kodiyathur) പഞ്ചായത്തിലെ ഗോതമ്പ് റോഡിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ച് മണിയോടെ പോത്ത് വിരണ്ടത്. അറക്കാനായി കൊണ്ടുവന്ന പോത്ത് കെട്ടിയിട്ട സ്ഥലത്ത് നിന്ന് കെട്ട് പൊട്ടിച്ച് വിരണ്ടോടുകയായിരുന്നു. നാട്ടുകാര്‍ ഏറെ നേരം പോത്തിനെ പിടി കൂടാന്‍ ശ്രമിച്ചിട്ടും നടന്നില്ല. തുടര്‍ന്ന് മുക്കം (Mukkam) ഫയര്‍ഫോഴ്‌സില്‍ (Fireforce) വിവരം അറിയിച്ചു.
ഫയര്‍ഫോഴ്‌സും നാട്ടുകാരം ചേര്‍ന്ന് നടത്തിയ ശ്രമത്തിലാണ് പോത്തിനെ വരുതിയിലാക്കാന്‍ കഴിഞ്ഞത്. ഗോതമ്പ് റോഡ് ആദംപടി അങ്ങാടിയില്‍ വെച്ച് പന്ത്രണ്ട് മണിയോടെയാണ് പോത്തിനെ സാഹസികമായി തളച്ചത്. പോത്തിനെ തളക്കുന്ന തിനിടെ നാട്ടുകാരനായ അബ്ദുറഹ്മാന്റെ കാല്‍മുട്ടിനാണ് പരിക്കേറ്റത്. ഗോതമ്പ് റോഡ് സ്വദേശി ഇസ്മയില്‍ പാറശേരിയുടേതാണ് രണ്ട് വയസ്സു പ്രായമുള്ള പോത്ത്. പിടികൂടിയ പോത്തിനെ സുരക്ഷിത സ്ഥാനത്ത് കെട്ടിയിട്ടിരിക്കുകയാണ്.
ആഴക്കടലിൽ അകപ്പെട്ട പോത്തിനെ കരക്കെത്തിച്ച് മത്സ്യതൊഴിലാളികൾ
കോഴിക്കോട്: ആഴക്കടലിൽ അകപ്പെട്ട് ഏത് സമയവും മുങ്ങി താഴാവുന്ന അവസ്ഥയിലായ പോത്തിനെ രക്ഷിച്ച് കരക്കെത്തിച്ച് മത്സ്യതൊഴിലാളികൾ. ഇന്ന് പുലർച്ചെ 2 മണിക്കാണ് നൈനാംവളപ്പ് തീരത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെ പുറംകടലിലേക്ക് നീന്തുന്ന അവസ്ഥയിൽ പോത്തിനെ മത്സ്യതൊഴിലാളികൾ കാണുന്നത്.
കോതി അഴീമുഖത്ത് നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട അറഫ, സാല റിസ എന്നീ രണ്ട് ഫൈബർ വള്ളത്തിലെ തൊഴിലാളികളായ എ.ടി. റാഷി, എ.ടി. ഫിറോസ്, എ.ടി. സക്കീർ, എ.ടി.ദിൽഷാദ് എന്നിവരാണ് അവശനിലയിലായ പോത്തിനെ കടലിൽ കാണുന്നത്. പോത്ത് കടലിൽ മുങ്ങാതിരിക്കാൻ രണ്ട് കന്നാസുകൾ പോത്തിന്റെ ശരീരത്തിൽ കെട്ടി രണ്ട് വള്ളങ്ങൾക്കും ഇടയിലാക്കി പതുക്കെ നീന്തിച്ചാണ് ഇവർ കരയ്ക്ക് എത്തിച്ചത്.
പോത്തിനെയും കൊണ്ട് കോതി അഴിമുഖത്ത് എത്തുമ്പോൾ ഇന്ന് രാവിലെ 8 മണിയായി. മണിക്കൂറുകൾ നീണ്ട ശ്രമകരമായ രക്ഷാപ്രവർത്തനം കൊണ്ടാണ് പോത്തിനെ മത്സ്യ തൊഴിലാളികൾ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. പോത്ത് എങ്ങനെ കടലിലെത്തിയെത്തിയെന്ന് വ്യക്തമല്ല.
പോത്തിന്റെ ഉടമയെ ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam