പ്രഭാത സവാരിക്കിടെ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു, വൃദ്ധ മരിച്ചു, മകനും കൊച്ചുമകനും രക്ഷപ്പെട്ടു

Published : Jun 25, 2022, 08:58 AM ISTUpdated : Jun 25, 2022, 01:01 PM IST
പ്രഭാത സവാരിക്കിടെ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു, വൃദ്ധ മരിച്ചു, മകനും കൊച്ചുമകനും രക്ഷപ്പെട്ടു

Synopsis

പുലർച്ചെ 5.30 നായിരുന്നു അപകടം. മകനും കൊച്ചു മകനുമൊപ്പം പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു ഫാത്തിമുത്തു.

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ക്ഷോക്കേറ്റ് വയോധിക മരിച്ചു. ഏനാത്ത് റഹ്മാൻ മൻസിലിൽ ഫാത്തിമുത്ത് (74) ആണ് മരിച്ചത്. പുലർച്ചെ 5.30 നായിരുന്നു അപകടം. മകനും കൊച്ചു മകനുമൊപ്പം പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു ഫാത്തിമുത്തു. ഷോക്കറ്റ വയോധികയ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ മകനും കൊച്ചുമകനും ഷോക്കേറ്റു. ഇവരുടെ ആരോഗ്യ നില ഗുരുതരമല്ല. ഇന്നലെ രാത്രിയിലെ മഴയിലും കാറ്റിലുമാണ് വൈദ്യുതി കമ്പികൾ പൊട്ടിവീണത്.

പിണങ്ങിക്കഴിയുന്ന ഭാര്യയു‌ടെയും മക്കളുടെയുമടുത്ത് സ്നേഹം നടിച്ചെത്തി തീകൊളുത്തി കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ

 ഭാര്യയെയും പെൺകുട്ടികളെ‌യും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചെന്ന കേസിൽ കേസിൽ കട്ടപ്പന സ്വദേശി വിജേന്ദ്രനെ (45) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ആറുമണിക്കാണ് ഇയാൾ ഭാര്യയെയും മക്കളെയും കൊല്ലാൻ ശ്രമിച്ചത്. ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്താണു സംഭവം. വിജേന്ദ്രന്റെ ഭാര്യ ലക്ഷ്മിയും (40) പതിനഞ്ചും പതിമൂന്നും വയസ്സുള്ള പെൺമക്കളുമാണ് രക്ഷപ്പെട്ടത്. ഭാര്യയും പെൺമക്കളും വിജേന്ദ്രനോട് പിണങ്ങി കോലേട്ടമ്പലത്ത് വാടകയ്ക്ക് താമസിക്കുകയാണ്.

കഴിഞ്ഞ ദിവസം സൗഹൃദം നടിച്ചെത്തിയ വിജേന്ദ്രൻ എല്ലാവർക്കും നേരെ പെട്രോൾ ഒഴിക്കുകയായിരുന്നു.. അപകടം മനസ്സിലാക്കിയ മൂവരും അടുക്കളവഴി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അഞ്ച് ലീറ്ററിന്റെ കന്നാസിലാണ് ഇയാൾ പെട്രോൾ കൊണ്ടുവന്നതെന്നും അവസരോചിതമായി ഇവർ പെരുമാറിയതിനാൽ വലിയ അപകടം ഒഴിവായിയെന്നും പൊലീസ് പറഞ്ഞു

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ