5 സ്വർണവളകളിൽ 3 എണ്ണം കാണാനില്ല, ദേഹത്ത് മുറിപ്പാടുകൾ, കോടനാട് വയോധിക ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

Published : Jul 30, 2025, 11:36 AM IST
old woman death

Synopsis

മനയ്ക്കപ്പടി വീട്ടിൽ ഔസേപ്പിന്‍റെ ഭാര്യ അന്നം ഔസേഫ് ആണ് മരിച്ചത്.

കൊച്ചി: എറണാകുളം കോടനാട് വൃദ്ധയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മനയ്ക്കപ്പടി വീട്ടിൽ ഔസേപ്പിന്‍റെ ഭാര്യ അന്നം ഔസേഫ് ആണ് മരിച്ചത്. ധരിച്ചിരുന്ന 5 സ്വർണവളകളിൽ മൂന്നെണ്ണം നഷ്ടപ്പെട്ട നിലയിലാണ്. ദേഹത്ത് മുറിപ്പാടുകൾ ഉണ്ട്. ഇതുകൂടാതെ വസ്ത്രത്തിലും മൃതദേഹത്തിനടുത്തും ചോരക്കറയുണ്ട്. കവർച്ചയുടെ ഭാഗമായി കൊലപ്പെടുത്തിയതാണോ എന്ന സംശയത്തിലാണ് പോലീസ്. പെരുമ്പാവൂർ സ്വദേശിയായ അഡ്വക്കറ്റ് വർഗീസിന്റെ രണ്ടര ഏക്കറോളം പുരയിടം സൂക്ഷിക്കുന്നത് ഇവരാണ്. ഈ പുരയിടത്തിന്റെ ഒരു ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കോടനാട് പോലീസ് വിരലടയാള വിദഗ്ധർ ഫോറൻസിക്ക് സംഘം എന്നിവർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സിസി ടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

 

PREV
Read more Articles on
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ