മരടിൽ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി

Published : Feb 27, 2021, 05:35 PM ISTUpdated : Feb 27, 2021, 05:38 PM IST
മരടിൽ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

74 വയസുകാരിയായ തങ്കമ്മ ചാക്കോ ഏറെ നാളായി  വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. 

കൊച്ചി: മരടിൽ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി. മരട് തോമസപുരം സ്വദേശി കളപ്പുരയ്ക്കൽ തങ്കമ്മ ചാക്കോയാണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ് തറയിൽ വീണ് കിടക്കുകയായിരുന്നു. 74 വയസുകാരിയായ തങ്കമ്മ ചാക്കോ ഏറെ നാളായി  വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. പൊലീസും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കാൽ വഴുതി വീണ് തല തറയിലിടിച്ചതാവാം മരണ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൂന്ന് ദിവസം മുൻപ് മരണം സംഭവിച്ചെന്നാണ് കരുതുന്നത്.

 

PREV
click me!

Recommended Stories

ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ