
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ബാറ്റാ ഷോറൂമിൽ ചെരുപ്പ് വാങ്ങാനെത്തിയ കൗണ്‍സിലർ ജീവനക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ കേസെടുത്തു. മാസ്ക്ക് ധരിക്കാതെ കടയിൽ കയറിയത് ജീവനക്കാരൻ ചോദ്യം ചെയ്തതിനാണ് കൗണ്‍സിലറും ബിജെപി പ്രവർത്തകരും ചേർന്ന് മർദ്ദിച്ചതെന്നാണ് പരാതി. കൗണ്‍സിലറുടെ പരാതിയിൽ കടയിലെ ജീവനക്കാർക്കെതിരെയും കേസെടുത്തു.
ചെമ്പഴന്തി വാർഡ് കൗണ്‍സിലറും ബിജെപി നേതാവുമായി ചെമ്പഴന്തി ഉദയനെതിരെയാണ് ആരോപണം. മാസ്ക്ക് ധരിക്കാതെ കടയിൽ കയറിയ കൗണ്‍സിലറോട് ജീവനക്കാരൻ മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടതാണ് വഴക്കിൽ കലാശിച്ചത്. തുടർന്ന് കൗൺസിലറും പ്രവർത്തകരും ചേർന്ന് ആക്രമിച്ചുവെന്നാണ് ആരോപണം. എന്നാൽ ആക്രമണം നടത്തിയത് ഷോപ്പ് ജീവനക്കാരനാണെന്നും സാനിറ്റൈസർ സ്റ്റാൻഡ് ഉപയോഗിച്ച് തന്നെ മർദ്ദിക്കുകയായിരുന്നുവെന്നുമാണ് ചെമ്പഴന്തി ഉദയന്റെ വാദം. രണ്ട് പേരുടേയും പരാതിയിൽ ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam