
തിരുവനന്തപുരം: തിരുവനന്തപുരം പൗഡിക്കോണത്ത് വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൗഡിക്കോണം കല്ലറത്തല ഭഗവതിവിലാസം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വിജയമ്മയെ ഇന്നലെ രാത്രിയാണ് വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവത്തെ പഴക്കമുള്ള മൃതദേഹം മുറിക്കുള്ളിൽ കട്ടിലിനടിയിലാണ് കിടന്നിരുന്നത്. ശരീരത്തിലും മുഖത്തും അടിയേറ്റതുപോലുള്ള ചതവുകളുണ്ട്. വിജയമ്മയും ഇരുകാലുകളുമില്ലാത്ത ഏകമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 47 കാരനായ മകനാണ് അമ്മ വീട്ടിനകത്ത് മരിച്ചുകിടക്കുന്നതായി ബന്ധുക്കളെ വിളിച്ച് അറിയിച്ചത്.
പരസ്പര വിരുദ്ധമായാണ് മകന്‍ സംസാരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ശ്രീകാര്യം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. വിജയമ്മയുടെ മരണം കൊലപാതകമെന്നാണ് പൊലീസ് സംശയം. ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം കണ്ടെത്താൻ കഴിയു എന്ന് പൊലീസ് അറിയിച്ചു. റിട്ട. നഴ്സിംഗ് സൂപ്രണ്ടായിരുന്നു എൺപതുകാരിയായ വിജയമ്മ.
മലപ്പുറത്ത് ഓട്ടോയിൽ കയറിയ യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു, അറസ്റ്റ്
മലപ്പുറത്ത് യാത്രയ്ക്കിടെ യുവതിയെ ഓട്ടോ ഡ്രൈവര്‍ ക്രൂരമായി പീഡിപ്പിച്ചു. രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ കാടുമൂടിയ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വഴിക്കടവ് സ്വദേശിയായ ജലീഷ് ബാബുവാണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. വൈകീട്ട് 7.30 ഓടെ സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞിറിങ്ങിയ യുവതിയെ വീട്ടില്‍ കൊണ്ടുവിടാം എന്ന് പറഞ്ഞ്
ഡ്രൈവര്‍ ജലീഷ് ബാബു ഓട്ടോയില്‍ കയറ്റി. ഒറ്റയ്ക്കായിരുന്ന യുവതിയെ ഇയാള്‍ മാമങ്കര ഇരുള്‍കുന്ന് എന്ന സ്ഥലത്തെ കാടുമൂടിയ സ്ഥലത്ത് കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു.
പിന്നീട് വീടിന് സമീപം ഇറക്കിവിട്ടു. സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. മരുത അയ്യപ്പന്‍പെട്ടിയിലെ ഡ്രൈവറാണ് ജലീഷ് ബാബു. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam